അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്.
മുംബൈ: 62-ാമത് ഗ്രാമി പുരസ്‌കാര വേദിയിലെ റെഡ്കാർപെറ്റിൽ അതീവ ഗ്ലാമറസ്സിലെത്തിയ നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ വൻ സൈബർ ആക്രമണമായിരുന്നു നടന്നത്. പൊക്കിളോളം ഇറക്കമുള്ള നെക്ക്ലൈനുള്ള വെളുത്ത ഗൗൺ ധരിച്ചായിരുന്നു പ്രിയങ്ക നിക്കിനൊപ്പം ഗ്രാമിവേദിയിൽ എത്തിയത്. ഇപ്പോഴിതാ, പ്രിയങ്കയ്ക്ക് പിന്നാലെ വസ്ത്രത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടുക്കൊണ്ടിരിക്കുകയാണ് നടി സോനം കപൂർ.
അച്ഛനും നടനുമായ അനിൽ കപൂറിനൊപ്പം അതീവ ഗ്ലാമറസ്സിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തെന്നാരോപിച്ചാണ് താരത്തിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനങ്ങൾ ഉയരുന്നത്. ‘മലംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്ക് അനിൽ കപൂറിനൊപ്പം എത്തിയതായിരുന്നു സോനം. ആദിത്യ റോയ് കപൂറും ദിശാ പതാനിയും അനിൽ കപൂറുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. വസ്ത്രധാരണത്തിൽ എന്നും വ്യത്യസ്ത പുലർത്തുന്ന സോനം ഇത്തവണയും അതിമനോഹരമായ കറുപ്പ് നിറത്തിലുള്ള ഗൗൺ ധരിച്ചാണ് എത്തിയത്.
undefined
#sonamkapoor #anilkapoor today for the screening #viralbhayani @viralbhayani
A post shared by Viral Bhayani (@viralbhayani) on Feb 6, 2020 at 10:49am PST
വൈഡ് നെക്കാണ് ഗൗണിന്റെ പ്രത്യേകത. ഇതാണ് സൈബർ ആക്രമണത്തിനും കാരണമായത്. ഇറക്കമുള്ള വൈഡ് നെക്ക് വസ്ത്രം ധരിച്ച് അമിത ഗ്ലാമറിൽ അച്ഛനൊപ്പം വന്നത് മോശമായെന്നാണ് ഒരുകൂട്ടം ആളുകൾ പറയുന്നത്. ഈ രീതിയിൽ വസ്ത്രം ധരിച്ച് അച്ഛന്റെ അരികിൽ നിൽക്കാൻ വിഷമമൊന്നും തോന്നിയില്ലെന്നും ചോദിക്കുന്നവരുണ്ട്. ഇത്തരം വസ്ത്രങ്ങൾ ധരിക്കാൻ നാണമില്ലേ എന്ന് വിമർശിക്കുന്നവരും കുറവല്ല.
അതേസമയം, സോനത്തെ പിന്തുണച്ചും ആളുകൾ രംഗത്തെത്തി. വൈഡ് നെക്‌ലൈനോടുകൂടിയ ബ്ലാക്ക് വസ്ത്രത്തിൽ സോനം അതീവ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. വസ്ത്രത്തിന് ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും കമ്മലും താരത്തിന് നന്നായി ചേരുന്നുണ്ടെന്നും ഇത് താരത്തിന്റെ ഭംഗി കൂട്ടിയെന്നും ഒരുകൂട്ടർ പറയുന്നു.
Read More: പൊക്കിളോളം ഇറക്കമുള്ള നെക്ക് ലൈൻ, അതീവ ഗ്ലാമറസ്; വിമർശകർക്ക് മറുപടിയുമായി പ്രിയങ്ക ചോപ്ര
അച്ഛനും മകളും തമ്മിലുളള ബന്ധം വസ്ത്രധാരണവുമായി താരതമ്യം ചെയ്യുന്നത് ജനങ്ങളുടെ തെറ്റായ കാഴ്ചപ്പാടാണെന്ന വിമർശനവും ഉയർന്നു. ഒരാൾക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും അത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.