300 കോടിയുടെ തീയറ്റര്‍ നേട്ടം; പക്ഷെ 'അമരന്' ഒടിടി റിലീസ് ഇളവ് ഇല്ല, പടം എത്തുക ഈ ഡേറ്റിന്!

By Web Team  |  First Published Nov 25, 2024, 9:14 AM IST

ശിവകാർത്തികേയന്റെ അമരൻ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചു. ഒടിടി റിലീസ് നീട്ടിവെക്കുമെന്ന വാർത്തകൾക്കിടയിലും ഈ മാസം അവസാനം റിലീസ് പ്രതീക്ഷിക്കുന്നു.


ചെന്നൈ: ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അമരൻ കോളിവുഡിലെ ഇത്തവണത്തെ സര്‍പ്രൈസ് ഹിറ്റായി മാറുകയാണ്. അടുത്തിടെയാണ് ചിത്രം 300 കോടി ക്ലബ്ബിൽ പ്രവേശിച്ചുത്. കങ്കുവയുടെ പരാജയം കൂടി ആയതോടെ ചിത്രത്തിന് ഗംഭീര കളക്ഷനാണ് നേടാന്‍ സാധിച്ചത്. അതേ സമയം മികച്ച തീയറ്റര്‍ റണ്‍ നടക്കുന്നതിനാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് വൈകുമെന്ന വാര്‍ത്തകള്‍ അസ്ഥാനത്താണ് എന്നാണ് വിവരം. അമരന്‍ ഒടിടി റിലീസ് ഈ മാസം അവസാനം ഉണ്ടാകും എന്നാണ് വിവരം.

ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് തിയേറ്ററിൽ റിലീസ് ചെയ്ത് നാലാഴ്ചയ്ക്ക് ശേഷം ഒടിടിയില്‍ സിനിമ റിലീസ് ചെയ്യാനുള്ള തന്ത്രമാണ് സ്വീകരിച്ച് വരുന്നത്. പകരമായി നിർമ്മാതാക്കൾക്ക് ലാഭകരമായ ഡീലുകൾ ഒടിടി പ്ലാറ്റ്ഫോം നല്‍കും. എന്നാല്‍ ഇത് തീയറ്റര്‍ വ്യവസായത്തിന് തിരിച്ചടിയാണ്. ഇത്രയും ചെറിയ ഒടിടി വിന്‍റെ കാരണം പ്രേക്ഷകർ ബിഗ് സ്‌ക്രീനിൽ സിനിമ കാണുന്നത് ഒഴിവാക്കുകയും ഒടിടി റിലീസിനായി കാത്തിരിക്കുകയും ചെയ്യും. 

Latest Videos

undefined

എന്നാല്‍ തീയറ്ററില്‍ പടം വന്‍ റണ്ണിംഗില്‍ ആണെങ്കില്‍ ഇത്തരത്തിലുള്ള ഒടിടി വിന്‍റോ  ഒഴിവാക്കല്‍ പതിവാണ്. ശിവകാർത്തികേയൻ നായകനാകുന്ന അമരനും സമാനമായി ഒടിടി റിലീസ് നീട്ടി ഇളവ് നല്‍കും എന്ന് വിവരമുണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മറ്റൊന്നാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ചതിനാൽ അമരന്‍റെ നാലാഴ്ചത്തെ ഒ
ഒടിടി വിൻഡോ ആറാഴ്ചയായി നീട്ടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാൽ നേരത്തെ നിശ്ചയിച്ച തീയതിയിൽ തന്നെ ചിത്രം ഒടിടി സ്‌ക്രീനിൽ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇത് ചിത്രത്തിന്‍റെ തീയറ്റര്‍ റണ്ണിനെ ബാധിച്ചേക്കും. 

കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദിന്‍റെ ബയോപികാണ് അമരന്‍. ഒക്ടോബർ 31 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം. ഒടിടി വിന്‍റോ ഇളവ് ലഭിച്ചില്ലെങ്കില്‍  നവംബർ 29 മുതൽ നെറ്റ്ഫ്ലിക്സിൽ ഇത് സ്ട്രീം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, അതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് എന്നാണ് കൊയ്മോയ് റിപ്പോര്‍ട്ട് പറയുന്നത്.

ജി വി പ്രകാശിന്‍റെ സംഗീതം; 'അമരന്‍' വീഡിയോ സോംഗ് എത്തി

തമിഴ് സിനിമയില്‍ അത്ഭുതം; പത്ത് കൊല്ലം മുന്‍പ് സംഭവിച്ചത് വീണ്ടും സംഭവിക്കുന്നു !

tags
click me!