ജീവൻ തോമസിന് സംഭവിച്ചതെന്ത് ? ഉത്തരം പറയാൻ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം', ട്രെയിലർ

By Web TeamFirst Published Oct 27, 2024, 9:13 AM IST
Highlights

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം നവംബര്‍ 8ന് തിയറ്ററുകളിൽ എത്തും. 

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു അന്വേഷണത്തിന്‍റെ തുടക്ക'ത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ജീവൻ തോമസ് എന്ന മാധ്യമപ്രവർത്തകന്റെ തിരോധാനവും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം നവംബര്‍ 8ന് തിയറ്ററുകളിൽ എത്തും. 

എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'. വാണി വിശ്വനാഥ്‌, സമുദ്രക്കനി, മുകേഷ്, അശോകൻ, ബൈജു സന്തോഷ്‌, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

Latest Videos

അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ്‌ പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായ്കുമാർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, ഉമ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ എന്നിവരാണ് മറ്റ് താരങ്ങൾ. ഇവർക്കൊപ്പം സംവിധായകൻ എം എ നിഷാദും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.

എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീന്റെ പൊലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് അദ്ദേഹം തന്റെ ഡയറിയിൽ എഴുതിയ ഒരു കേസിന്റെ കുറിപ്പുകൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ ചിത്രത്തിന്റെ കഥ തയ്യാറാക്കിയത്. 

ഛായാഗ്രഹണം വിവേക് മേനോൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം എം ജയചന്ദ്രൻ, പശ്ചാത്തല സം​ഗീതം മാർക്ക് ഡി മൂസ്, ഗാനരചന  പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ​ഓഡിയോഗ്രാഫി എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ ബെന്നി, കലാസംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ  കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ രമേശ്‌ അമാനത്ത്, വി എഫ് എക്സ് പിക്ടോറിയൽ, സ്റ്റിൽസ് ഫിറോസ് കെ ജയേഷ്, ആക്ഷൻ ഫീനിക്സ് പ്രഭു, ബില്ല ജഗൻ, കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്റർ, ഡിസൈൻ യെല്ലോ യൂത്ത്, പി ആർ ഒ- എ എസ് ദിനേശ്.

12 വർഷം, 50 സിനിമകൾ; പ്രേക്ഷകരോട് നന്ദി പറഞ്ഞ് ടൊവിനോ തോമസ്

click me!