ഇനി അമരന്റെ ദിവസങ്ങള്‍, ബുക്കിംഗ് തുടങ്ങി, ഒന്നാമതാകാൻ ശിവകാര്‍ത്തികേയൻ

By Web TeamFirst Published Oct 27, 2024, 10:36 AM IST
Highlights

ഇനി ശിവകാര്‍ത്തികേയൻ ചിത്രം അമരന്റെ ദിവസങ്ങളായിരിക്കും എന്നാണ് പ്രതീക്ഷ.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. . തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നതിനാല്‍ അമരൻ എന്ന സിനിമയില്‍ വലിയ പ്രതീക്ഷകളുമാണ്. പുതിയ അപ്‍ഡേറ്റ് ചിത്രത്തിനറേതായി പുറത്തുവിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരന്റെ ബുക്കിംഗ്  ഇന്ന് തുടങ്ങിയിരിക്കുകയാണ് എന്നതാണ് റിപ്പോര്‍ട്ട്.

വിജയ് രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് പിൻമാറുന്നതിനാല്‍ തമിഴകത്ത് അടുത്ത താരത്തെ ഉറ്റുനോക്കുകയാണ് ആരാധകര്‍. അതിനാല്‍ ശിവകാര്‍ത്തികേയന്റെ തന്റെ പുതിയ സിനിമ അമരൻ നിര്‍ണായകമാണ്. അമരന്റെ വിജയം താരത്തിന്റെ ഭാവിയെ സിനിമയില്‍ നിര്‍ണയിക്കും. 2.47 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

Latest Videos

മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലുമാണ് തമിഴ് താരം ശിവകാര്‍ത്തികേയൻ. സിനിമ സ്വീകരിക്കാൻ കാരണം യൂണിഫോമായിരുന്നുവെന്ന് പറയുന്ന ശിവകാര്‍ത്തികേയൻ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാൻ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാൻ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാൻ താൻ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാൻ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും പറയുന്നു ശിവകാര്‍ത്തികേയൻ.

നിലവില്‍ തമിഴ് സിനിമയില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന താരമായ ശിവകാര്‍ത്തികേയന്റെ അച്ഛൻ പൊലീസ് ഓഫീസറാണ്.  സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രം അമരനില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

Read More: കേരളത്തില്‍ കങ്കുവ എത്ര സ്‍ക്രീനുകളില്‍?, ചിത്രത്തിന്റെ അപ്‍ഡേറ്റ്, ഇനി സൂര്യയുടെ കാലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!