തിരക്കഥയും സംഭാഷണവും എസ് രഞ്ജിത്ത്
ഏറെ ശ്രദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖര വർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ് രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.
തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാംഗമായ ശേഖര വർമ്മയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്.
അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവ്വഹിക്കുന്നത്. വസ്ത്രാലങ്കാരം മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ് അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ് രതീഷ് രാജൻ, പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാൽ, പിആർഒ സതീഷ് എരിയാളത്ത്, ഡിസൈൻ യെല്ലോ ടൂത്ത്.