Latest Videos

ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

By Web TeamFirst Published Jun 30, 2024, 9:39 AM IST
Highlights

ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി പറഞ്ഞു. 

മുംബൈ: യാഷ് രാജ് നിര്‍മ്മിച്ച് ജുനൈദ് ഖാൻ, ജയ്ദീപ് അഹ്ലാവത്, ഷർവാരി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച മഹാരാജ് വിവാദങ്ങള്‍ക്ക് ശേഷം നെറ്റ്ഫ്ലിക്സില്‍ റിലീസായിരിക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ശാലിനി പാണ്ഡെ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തെ ജയ്ദീപ് അവതരിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവമായ മഹാരാജ് ലൈംഗികമായി പീഡിപ്പിക്കുന്ന രംഗം സംബന്ധിച്ച് പ്രതികരിക്കുകയാണ്. 

ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി പറഞ്ഞു. ആദ്യം വായിച്ചപ്പോൾ ആ കഥാപാത്രം എന്ത് വിഡ്ഢിയാണെന്ന് തോന്നിയെങ്കിലും പിന്നീട് താൻ ചെയ്യുന്നത് ശരിയാണെന്ന് സ്വയം വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് ശാലിനി പറഞ്ഞു.

സിനിമയിൽ, ജയ്ദീപ് 1800-കളിലെ ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജ് എന്ന ആൾ ദൈവമായാണ് അഭിനയിക്കുന്നു, ഇയാള്‍ക്ക് യുവതികളെ 'ചരൺ സേവ' എന്ന പേരില്‍ സമര്‍പ്പിക്കുമായിരുന്നു. ഇവര്‍ ബലാത്സഗം ചെയ്യപ്പെട്ടാലും ഈ ആള്‍ദൈവത്തിന്‍റെ വിശ്വാസി സമൂഹം അതിന് നേരെ കണ്ണടയ്ക്കുകയും ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്കര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ കർസന്ദാസ് മുൽജി നടത്തിയ പോരാട്ടമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

“ഞാൻ മഹാരാജിനൊപ്പം ആ രംഗം ചെയ്തപ്പോൾ, ചരൺ സേവാ സീൻ ... ഞാൻ അത് ചെയ്യുന്ന സമയം വരെ, അത് എന്നെ അങ്ങനെ ബാധിക്കുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ഞാൻ ആ രംഗം ചെയ്തു, പെട്ടെന്ന് ഞാൻ പുറത്തുപോയി. എനിക്ക് അടച്ചിട്ട മുറിയിലായിരിക്കാൻ താൽപ്പര്യമില്ല എനിക്ക് സമയം വേണം കുറച്ച് ശുദ്ധവായു വേണം, എനിക്ക് അൽപ്പം ഉത്കണ്ഠയുണ്ട് എന്നാണ് ക്രൂവിനോട് ഞാന്‍ അപ്പോള്‍ പറഞ്ഞത് ”ശാലിനി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു.

തന്‍റെ സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്രയോടും ഈ സീനിലെ സഹനടനായിരുന്ന ജയ്ദീപിനോടും താൻ ഇക്കാര്യം പറഞ്ഞതായി ശാലിനി പറഞ്ഞു. ദൃശ്യത്തെക്കുറിച്ച് കൂടുതൽ സംസാരിച്ച ശാലിനി, യഥാർത്ഥ ജീവിതത്തിലെ തന്‍റെ ചിന്തകള്‍ ചിത്രത്തിലെ കഥാപാത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ് എന്നും സ്ക്രിപ്റ്റ് ആദ്യം വായിച്ചപ്പോൾ, തന്‍റെ കഥാപാത്രമായ കിഷോരി എന്ത് വിഡ്ഢിയായ സ്ത്രീയാണെന്ന് തോന്നിയെന്നും ശാലിനി പറഞ്ഞു.

'ചിത്രം ഒരു മതവികാരവും വ്രണപ്പെടുത്തുന്നില്ല': മഹാരാജ് റിലീസിനുള്ള സ്റ്റേ നീക്കി ഗുജറാത്ത് ഹൈക്കോടതി

ആരാണ് കർസന്ദാസ് മുൽജി ?: മോദി വാഴ്ത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്, ജീവിതം സിനിമയായപ്പോള്‍ കോടതിയുടെ സ്റ്റേ !

click me!