'ഇടവേളകളില്ലാതെ' പ്രകാശനം ചെയ്തു: സുരേഷ്‌ ഗോപിയില്‍ നിന്നും ആദ്യ പുസ്തകം സ്വീകരിച്ച് മോഹൻലാല്‍

By Web Team  |  First Published Jul 1, 2024, 6:14 PM IST

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം  കെ. സുരേഷാണ് തയ്യാറാക്കിയിരിക്കുന്നത്.  


കൊച്ചി: നടന്‍  ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ" പ്രകാശനം ചെയ്തു.    എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് നടന്ന ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ചാണ് പ്രകാശനം ചെയ്തിരിക്കുന്നത്.   കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പുസ്തകം  കെ. സുരേഷാണ് തയ്യാറാക്കിയിരിക്കുന്നത്.  വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു.  ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനയെകുറിച്ചുമാണ്. 

Latest Videos

അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് 'ഇടവേളകളില്ലാതെ'. 

'എന്തൊരു തൂക്കലാണ് ഇത്': 4 ദിവസത്തില്‍ ‘കൽക്കി2898എഡി’ ഔദ്യോഗിക കളക്ഷന്‍ ഇങ്ങനെ , 500 കോടി ഒന്നുമല്ല !

'വിളിച്ചുവരുത്തി ബൗൺസർമാരെ ഉപയോ​ഗിച്ച് തടഞ്ഞു, അധിക്ഷേപിച്ചു'; 'അമ്മ'ക്കെതിരെ കൊച്ചിയിലെ മാധ്യമപ്രവർത്തകർ

click me!