തിയറ്ററില്‍ സാധാരണ ഹിറ്റ്, ഒടിടിയില്‍ കളി മാറി; 170 ല്‍ അധികം രാജ്യങ്ങളില്‍ ഒന്നാമതെത്തി ആ ഇന്ത്യന്‍ ചിത്രം!

By Web TeamFirst Published Feb 4, 2024, 9:58 AM IST
Highlights

മേഘ്ന ഗുല്‍സാറിന്‍റെ സംവിധാനത്തില്‍ എത്തിയ ചിത്രം

ബോക്സ് ഓഫീസ് കണക്കുകള്‍ മുന്‍പ് എന്നത്തേതിലും പ്രാധാന്യത്തോടെയാണ് സിനിമാലോകം ഇന്ന് നോക്കിക്കാണാറ്. വലിയ ഹിറ്റുകളുടെ നിഴലില്‍ ചില ശ്രദ്ധേയ ചിത്രങ്ങള്‍ വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കാതെ തിയറ്റര്‍ വിടാറുമുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങള്‍ക്ക് ഇന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ നല്‍കുന്ന ഒരു അധിക ഇടമുണ്ട്. ഇപ്പോഴിതാ തിയറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ എത്തിയ ഒരു ചിത്രം അവിടെ വന്‍ കാഴ്ച നേടുകയാണ്. 

മേഘ്ന ഗുല്‍സാറിന്‍റെ സംവിധാനത്തില്‍ വിക്കി കൗശല്‍ നായകനായ ബയോഗ്രഫിക്കല്‍ വാര്‍ ഡ്രാമ ചിത്രം സാം ബഹാദൂര്‍ ആണ് ആ ചിത്രം. രാജ്യത്തിന്‍റെ ആദ്യ ഫീല്‍ഡ് മാര്‍ഷല്‍ ആയിരുന്ന സാം മനേക് ഷായുടെ ജീവചരിത്രം പറയുന്ന ചിത്രമാണിത്. ഡിസംബര്‍ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് റിപബ്ലിക് ദിനത്തില്‍ ആയിരുന്നു. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഇപ്പോഴിതാ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ചിത്രം നേടിക്കൊണ്ടിരിക്കുന്ന ജനപ്രീതി സംബന്ധിച്ച ഒരു വിവരം അറിയിച്ചിരിക്കുകയാണ് സീ 5.

Latest Videos

170 ല്‍ അധികം രാജ്യങ്ങളിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ചിത്രം ഒന്നാം സ്ഥാനത്താണ് എന്നതാണ് അത്. 55 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തിയറ്ററുകളില്‍ ഒരേദിവസം റിലീസ് ചെയ്യപ്പെട്ട മറ്റൊരു ചിത്രം വന്‍ വിജയം നേടിയത് ബോക്സ് ഓഫീസില്‍ സാം ബഹാദൂറിന്‍റെ പ്രകടനത്തെ ബാധിച്ച ഘടകമാണ്. രണ്‍ബീര്‍ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രമാണ് അത്. ഡിസംബര്‍ 1 ന് തന്നെയായിരുന്നു അനിമലിന്‍റെയും റിലീസ്.

ALSO READ : വേറിട്ട വഴിയേ 'എല്‍എല്‍ബി'; ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്സ് റിവ്യൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!