ഷാരൂഖ് ഖാനെ ഇന്ത്യന്‍ സിനിമയ്ക്ക് സമ്മാനിച്ച 'ഫൗജി' സീരിയലിന് രണ്ടാം ഭാഗം വരുന്നു; കിംഗ് ഖാന് പിന്‍ഗാമികളോ?

By Web Team  |  First Published Oct 17, 2024, 7:37 PM IST

ഷാരൂഖ് ഖാനെ അവതരിപ്പിച്ച ഐക്കണിക്ക് സീരിയൽ ഫൗജിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ഗൗഹർ ഖാനും വിക്കി ജെയിനും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ പതിപ്പ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്യും. 


മുംബൈ: ഷാരൂഖ് ഖാനെ നടനെന്ന നിലയില്‍ രാജ്യത്തിന് പരിചയപ്പെടുത്തി ഐക്കണിക്ക് സീരിയൽ ഫൗജിയുടെ രണ്ടാം ഭാഗം വരുന്നു. ദൂരദർശനുമായി സഹകരിച്ച് ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സിംഗാണ് ഗൗഹർ ഖാനും വിക്കി ജെയിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൗജി 2വുമായി എത്തുന്നത്. 1989 ലാണ് ആദ്യത്തെ ഫൗജി സംപ്രേക്ഷണം ചെയ്തത്.  

വികാസ് ജെയിനിന്‍ ഫൗജി 2 വിലൂടെ ടിവി അഭിനയ രംഗത്തേക്ക് എത്തും. മുമ്പ് ബിഗ് ബോസ് 17 ല്‍ മത്സരാര്‍ത്ഥിയായിരുന്നു വികാസ് കേണൽ സഞ്ജയ് സിംഗിനെ അവതരിപ്പിക്കും. കേഡറ്റ് പരിശീലകയായ സിമർജീത് കൗറിന്‍റെ വേഷത്തിലാണ് ഗൗഹർ ഖാൻ എത്തുക എന്നാണ് വിവരം.

Latest Videos

സൈനിക ഉദ്യോഗസ്ഥരുടെ പരിശീലന കാലത്തെ വെല്ലുവിളികള്‍ , പോരാട്ടങ്ങൾ, സൗഹൃദം എന്നിവങ്ങനെയാകും സീരിയല്‍ ഇതിവൃത്തം. പ്രധാന വേഷങ്ങളിൽ പുതിയ അഭിനേതാക്കളും എത്തുന്നുണ്ട്. സംവിധായകന്‍ സന്ദീപ് സിംഗ് ചിത്രത്തിലെ കാസ്റ്റിന്‍റെ വിവരങ്ങള്‍ ഒരു ഇന്‍സ്റ്റ പോസ്റ്റായി ഇട്ടിട്ടുണ്ട്. 

“ടെലിവിഷനിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഷോകളിലൊന്നാണ് ഞങ്ങൾ തിരികെ കൊണ്ടുവരുന്നത്. എന്നാൽ പുതിയതും ആവേശകരവുമായിരിക്കും ഈ പതിപ്പ്. 1989-ലെ ഫൗജി നമുക്ക് സമ്മാനിച്ചത് ഷാരൂഖ് ഖാനെയാണ് ഫൗജി 2 ലൂടെ പുതിയ താരങ്ങളെ നമ്മുക്ക് കിട്ടും. ചരിത്രം പുനഃസൃഷ്ടിക്കാന്‍ സാധിക്കും" സംവിധായകന്‍ സന്ദീപ് സിംഗ് പുതിയ സീരിയലിനെ വിശേഷിപ്പിച്ചു. \

 

ഗൗഹർ ഖാനും വിക്കി ജെയിനും ഒഴികെ ഷോയിലെ 12 പ്രധാന അഭിനേതാക്കള്‍ പുതുമുഖങ്ങളാണ്. ആഷിഷ് ഭരദ്വാജ്, ഉത്കർഷ് കോലി, ചാർഖി ദാദ്രി, രുദ്ര സോണി, അമൻ സിംഗ് ദീപ്, അയാൻ മഞ്ചന്ദ, നീൽ സത്പുദ, സുവംശ് ധർ, പ്രിയാൻഷു രാജ്ഗുരു, ഉദിത് കപൂർ, മാൻസി, സുസ്മിത ഭണ്ഡാരി എന്നിവരാണ് ഈ പുതുമുഖങ്ങള്‍. 

ദൂരദര്‍ശന്‍ ഫൗജി 2 സംപ്രേഷണം ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, പഞ്ചാബി, ബംഗാളി ഭാഷകളില്‍ ഈ സീരിയല്‍ ഇറങ്ങും. 

'ആ കഥാപാത്രത്തിന് വേണ്ടി മദ്യപിച്ചു, അത് ശീലമായപ്പോള്‍ പ്രശ്നമായി': വെളിപ്പെടുത്തി ഷാരൂഖ് ഖാന്‍

രണ്ട് ചിത്രത്തില്‍ ഒന്നിച്ചു, രണ്ടും ഹിറ്റ്; അടുത്ത നാനി ചിത്രത്തിലും 'റോക്ക്സ്റ്റര്‍' സംഗീതം

click me!