റീൽസുകൾ ഭരിച്ച 'മനസിലായോ'; രജനിക്കൊപ്പം ആടിത്തകർത്ത മഞ്ജു വാര്യർ, വേട്ടയ്യൻ വീഡിയോ ​ഗാനം

By Web TeamFirst Published Oct 30, 2024, 8:37 AM IST
Highlights

ഒക്ടോബര്‍ പത്തിനാണ് വേട്ടയ്യൻ റിലീസ് ചെയ്തത്.

ജനികാന്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വേട്ടയ്യനിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോ ഇറങ്ങിയത് മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'മനസിലായോ' ​ഗാനം റീൽസുകളിൽ വൻ തരം​ഗമായി മാറിയിരുന്നു. രജനികാന്തിനൊപ്പം മഞ്ജു വാര്യരും തകർത്താടിയ ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് അനിരുദ്ധ് ആണ്. 

സൂപ്പർ സുബു, വിഷ്ണു എടവൻ എന്നിവർ ചേർന്ന് എഴുതിയ ​ഗാനം ആലപിച്ചിരിക്കുന്നത് അന്തരിച്ച ഗായകന്‍  മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. മലേഷ്യ വാസുദേവന്‍റെ ശബ്ദം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൾപ്പെടുത്തിയത്. 

Latest Videos

ഒക്ടോബര്‍ പത്തിനാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം തമിഴ്നാട്ടില്‍ നിന്നുമാത്രം 200 കോടി നേടിയെന്നാണ് കണക്കുകള്‍.  മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍ക്ക് പുറമെ ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

'മക്കൾക്ക് ഒരച്ഛനെ കിട്ടി'; നടി ദിവ്യ ശ്രീധരും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരാകുന്നു

റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, അമിതാഭ് ബച്ചന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിച്ച ചിത്രം നിര്‍മിച്ചത് ലൈക്ക പ്രൊഡക്ഷന്‍സ് ആയിരുന്നു. വേട്ടയ്യന്‍റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തത്  ടി ജെ ജ്ഞാനവേല്‍ ആണ്. 

ജയിലര്‍ ആണ് രജനികാന്തിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷത്തില്‍ എത്തി ഞെട്ടിച്ചിരുന്നു. വര്‍മന്‍ എന്ന കൊടും ക്രിമിനലായി വിനായകന്‍ ആയിരുന്നു വേഷമിട്ടത്. ഇദ്ദേഹത്തിന്‍റെ വില്ലന്‍ വേഷത്തിന് മികച്ച പ്രേക്ഷക- നിരൂപക പ്രശംസയും ലഭിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!