മീര ജാസ്‍മിനും നരേനും വീണ്ടും; 'ക്യൂന്‍ എലിസബത്ത്' റിലീസ് തീയതി പ്രഖ്യാപിച്ചു

By Web TeamFirst Published Dec 14, 2023, 2:20 PM IST
Highlights

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളില്‍ ചിത്രീകരണം

മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ക്യൂൻ എലിസബത്ത്' ഡിസംബർ 29 ന് തിയറ്ററുകളിലെത്തും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. 'വെള്ളം', 'അപ്പൻ', 'പടച്ചോനെ ഇങ്ങള് കാത്തോളി' എന്നിവയുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിൻറെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ ടി സത്യനാണ്. 

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ ചിത്രത്തിൽ ശ്വേത മേനോൻ, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കർ, ജോണി ആന്റണി, മല്ലിക സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്ര നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'അച്ചുവിന്റെ അമ്മ', 'മിന്നാമിന്നിക്കൂട്ടം', 'ഒരേ കടൽ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന 'ക്യൂൻ എലിസബത്തി'ലൂടെ തന്റെ ഉജ്ജ്വലമായ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് മീരാ ജാസ്മിൻ.

Latest Videos

ഛായാഗ്രഹണം: ജിത്തു ദാമോദർ, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിൻ രാജ്, ഗാനരചയിതാക്കൾ: ഷിബു ചക്രവർത്തി, അൻവർ അലി, സന്തോഷ് വർമ്മ,ജോ പോൾ, എഡിറ്റർ: അഖിലേഷ് മോഹൻ, ആർട്ട് ഡയറക്ടർ: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീർ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ശിഹാബ് വെണ്ണല, സ്റ്റിൽസ്: ഷാജി കുറ്റികണ്ടത്തിൽ, പ്രൊമോ സ്റ്റിൽസ്: ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ: മനു, ഡിജിറ്റൽ മാർക്കറ്റിങ്ങ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

ALSO READ : ഡെലിഗേറ്റുകള്‍ 'കളറാ'ക്കിയ മേള; കൊടിയിറങ്ങുമ്പോള്‍ ഐഎഫ്എഫ്‍‍കെ ബാക്കിവെക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!