എമ്പുരാൻ സലാറിനെക്കാളും വലിയ ഒരു സിനിമയായിരിക്കുമോ?, സുപ്രിയയുടെ പ്രതികരണം

By Web TeamFirst Published Dec 22, 2023, 7:33 PM IST
Highlights

മോഹൻലാലിന്റെ എമ്പുരാനെയും സലാറിനെയും കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയ മേനോൻ നല്‍കിയ മറുപടിയുടെ വീഡിയോ.

പ്രഭാസിന്റെയും പൃഥ്വിരാജിന്റെയും സലാര്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് സലാറിന് ലഭിക്കുന്നത്. ചിത്രത്തിലെ നടൻ പൃഥ്വിരാജിന്റെ ഭാര്യയും സിനിമാ നിര്‍മാതാവുമായ സുപ്രിയ മേനോനടക്കമുള്ള നിരവധി പ്രമുഖരും റിലീസിന് സലാര്‍ കാണാനെത്തിയിരുന്നു. മോഹൻലാലിന്റെ എമ്പുരാനെയും സലാറിനെയും കുറിച്ചുള്ള ചോദ്യത്തിന് സുപ്രിയ മേനോൻ നല്‍കിയ മറുപടിയുടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്.

എമ്പുരാൻ സലാറിനെക്കാളും വലിയ ചിത്രമായിരിക്കുമോയെന്ന ചോദ്യത്തിന് തെല്ലൊന്നു ദേഷ്യത്തോടെയാണെങ്കിലും പക്വതയോടെയാണ് സുപ്രിയ മേനോൻ പ്രതികരിച്ചത്. അത് നിങ്ങള്‍ എമ്പുരാന്റെ സംവിധായകനോട് ചോദിക്കണം എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി. അല്ലെങ്കില്‍ ആന്റണി പെരുമ്പാവൂരിനോട് ചോദിക്കണം. അതുമല്ലെങ്കില്‍ മോഹൻലാല്‍ സാറിനോട് ചോദിക്കണം. ഒരു സാധാരണ പ്രേക്ഷകയായിട്ടാണ് താൻ സിനിമ കാണാനെത്തിയത് എന്നും സുപ്രിയ മേനോൻ വ്യക്തമാകുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.

😁😁😁😁😁 pic.twitter.com/cNJVz7DAEB

— Unni Rajendran (@unnirajendran_)

Latest Videos

പൃഥ്വിരാജും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം എമ്പുരാനില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ്. സംവിധായകൻ എന്ന നിലയില്‍ പൃഥ്വിരാജിനും ചിത്രം പ്രധാനപ്പെട്ട ഒന്നാണ്. സംവിധായകനായി പൃഥ്വിരാജ് അരങ്ങേറിയ ലൂസിഫര്‍ സിനിമ വൻ ഹിറ്റായതാണ് എന്നും അതിനാല്‍ രണ്ടാം ഭാഗമായ എമ്പുരാനായി ലോകം മൊത്തം കാത്തിരിക്കുകയാണ് എന്നും സലാറിലെ നായകൻ പ്രഭാസ് നേരത്തെ വ്യക്തമാക്കിയതും വലിയ ചര്‍ച്ചയായിരുന്നു. നേരിന്റെ പ്രമോഷനില്‍ മോഹൻലാലും പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള എമ്പുരാനില്‍ വലിയ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ളതാകും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ നായകനായി എത്തുന്ന എമ്പുരാനും എന്നത് നേരത്തെ വ്യക്തമാണ്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വയുമായ ചിത്രത്തില്‍ സംവിധായകൻ പൃഥ്വിരാജും നിര്‍ണായകമായ ഒരു വേഷത്തില്‍ ഉണ്ടാകും. ഛായാഗ്രാഹണം സുജിത്ത് വാസുദേവും. തിരക്കഥ മുരളി ഗോപിയുടേതാണ്.

Read More: സലാര്‍ കൊളുത്തിയോ?, പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ ഞെട്ടിക്കുന്നു, പ്രതികരണങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!