"നിങ്ങൾ ദൈവം തിരഞ്ഞെടുത്ത ആളാണ്": നജീബിനോട് പൃഥ്വി, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

By Web TeamFirst Published Apr 2, 2024, 7:37 PM IST
Highlights

പൃഥ്വിരാജിൻ്റെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളിലൊന്നായി ആടുജീവിതത്തിലെ നജീബിൻ്റെ റോള്‍ പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 

കൊച്ചി: പൃഥ്വിരാജ് നായകനാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ആടുജീവിതം മികച്ച അഭിപ്രായങ്ങള്‍ നേടി ബോക്സോഫീസില്‍ മുന്നേറുകയാമ്. ബെന്യാമിന്‍ എഴുതി  2008 ല്‍ ഇറങ്ങിയ നോവലാണ് ചിത്രത്തിന്‍റെ അടിസ്ഥാനം. 90-കളിൽ കുടുംബം പോറ്റാനായി ഗൾഫ് രാജ്യത്തില്‍ എത്തിപ്പെടുകയും അവിടെ  ആടുകള്‍ക്കിടയില്‍ നരകജീവിതം നയിക്കുകയും അവിടുന്ന് രക്ഷപ്പെടുകയും ചെയ്ത നജീബ് മുഹമ്മദ് എന്ന ഷുക്കൂറിൻ്റെ ജീവിതത്തിലും അനുഭവങ്ങളിലും നിന്ന് ബെന്യാമിന്‍ ഈ നോവല്‍ എഴുതിയത്

പൃഥ്വിരാജിൻ്റെ ഇതുവരെയുള്ള മികച്ച പ്രകടനങ്ങളിലൊന്നായി ആടുജീവിതത്തിലെ നജീബിൻ്റെ റോള്‍ പ്രേക്ഷകര്‍ വിലയിരുത്തുന്നുണ്ട്. സിനിമയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ താൻ യഥാർത്ഥ നജീബിനെ കണ്ടിട്ടില്ലെന്ന് പൃഥ്വിരാജിൻ്റെ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ വിഷ്വല്‍‌ റൊമാന്‍സ് പുറത്തുവിട്ട അഭിമുഖം ശ്രദ്ധനേടുകയാണ് പൃഥ്വിരാജ് യാഥാര്‍ത്ഥ നജീബിന്‍റെ അഭിമുഖം നടത്തുന്ന വീഡിയോ ഇതിനകം വൈറലാകുകയാണ്.

Latest Videos

എന്ത് കൊണ്ട് ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നജീബിനെ കാണേണ്ടതില്ലെന്ന് പറഞ്ഞുവെന്ന് പൃഥ്വി വ്യക്തമാക്കുന്നുണ്ട്. മരുഭൂമിയിലെ അനുഭവങ്ങളും യഥാര്‍ത്ഥ നജീബിന്‍റെ അനുഭവങ്ങളും ചോദിച്ച് അറിയുന്നുണ്ട് പൃഥ്വി. യഥാര്‍ത്ഥ അനുഭവങ്ങളെ ഒരു ശതമാനം പോലും ഞങ്ങള്‍ക്ക് സ്ക്രീനില്‍ എത്തിക്കാന്‍ സാധിച്ചു കാണില്ലെന്നും പൃഥ്വി പറയുന്നുണ്ട് ഈ അമിഭുഖ വേളയില്‍. 

“ചിലപ്പോഴൊക്കെ, നിങ്ങളുടെ കഥ ലോകത്തോട് പങ്കുവയ്ക്കാൻ, അത്തരം ബുദ്ധിമുട്ടുകൾ സഹിച്ച അനേകം ആളുകളിൽ നിന്ന് ദൈവം തിരഞ്ഞെടുത്ത വ്യക്തി നിങ്ങളാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നിങ്ങൾ ദൈവം തിരഞ്ഞെടുത്ത ആളാണ് ”പൃഥ്വിരാജ് അഭിമുഖത്തിനിടയില്‍ നജീബിനോട് പറയുന്നുണ്ട്. “അവസരം ലഭിച്ചാൽ നിങ്ങൾ എപ്പോഴെങ്കിലും ആ സ്ഥലം സന്ദർശിക്കുമോ?" എന്ന് പൃഥ്വി ചോദിക്കുമ്പോള്‍ “ഇല്ല, ഞാൻ ചെയ്യില്ല” എന്നായിരുന്നു നജീബിന്‍റെ മറുപടി "ഇത് ഇപ്പോഴും ഒരു പേടിസ്വപ്നമാണെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇതിനകം  പൃഥ്വിരാജ് നജീബ് അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അടുത്ത സമയത്ത് നജീബുമായി ഉയര്‍ന്ന വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ വന്ന അഭിമുഖം വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. നജീബിനെ തീര്‍ത്തും ബഹുമാനിച്ചുള്ള പൃഥ്വിയുടെ അഭിമുഖ രീതിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

പുഷ്പ 2 ദ റൂൾ വന്‍ അപ്ഡേറ്റുമായി അല്ലു അര്‍ജുന്‍; ആരാധകര്‍ ആഹ്ളാദത്തില്‍

ഞാൻ അന്ന് ആ ചിത്രം ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ ചവുട്ടിയേനെ: പൃഥ്വിരാജ്

click me!