ആയോധന കലകളില്‍ പ്രാഗത്ഭ്യമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം
ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മറ്റൊരാള്‍ കൂടി മലയാള സിനിമയില്‍ സംവിധാന രംഗത്തേക്ക്. മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷനിലേക്കും സിനിമകളിലേക്കും എത്തി, പ്രേക്ഷകപ്രീതി നേടിയ പ്രജോദ് കലാഭവൻ ആണ് സംവിധായകനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ ആണ് ഈ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ആയോധന കലകളില്‍ പ്രാഗത്ഭ്യമുള്ള പുതുമുഖ താരങ്ങള്‍ക്ക് ചിത്രത്തില്‍ അവസരമുണ്ടെന്നും അണിയറക്കാര്‍ അറിയിച്ചിട്ടുണ്ട്.
മാർഷ്യൽ ആർട്ട്സിൽ പ്രാഗത്ഭ്യമുള്ള, 18നും 24നും ഇടയിലുള്ള പുരുഷന്മാരെയും 30നും 48നും ഇടയിലുള്ള മാർഷ്യൽ ആർട്ട്സ് പ്രഗത്ഭരേയുമാണ് ഈ പുതിയ ചിത്രത്തിലെ കഥാപാത്രങ്ങളാകാനുള്ള ഓഡിഷൻ കോളിലേക്കു ഇപ്പോൾ ടീം ക്ഷണിക്കുന്നത്. 18നും 24നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie1@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 30നും 48നും ഇടയിൽ മാർഷ്യൽ ആർട്ട്സിൽ പ്രാഗൽഭ്യം ഉള്ളവർ kalabhavanprajodmovie2@gmail.com എന്ന ഇമെയിലിലേക്കും ഓഡിഷനായി പ്രൊഫൈൽ അയക്കണം. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഒ പ്രതീഷ് ശേഖർ.
undefined
ALSO READ : രവി ബസ്‍റൂറിന്‍റെ സംഗീതം; 'സിങ്കം എഗെയ്‍ന്‍' ടൈറ്റില്‍ ട്രാക്ക് എത്തി