'ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നമുക്ക് ഇങ്ങോട്ട് സ്‍ത്രീധനം തരണം', വീഡിയോയുമായി പാര്‍വതി ഷോണ്‍

By Web Team  |  First Published Jun 22, 2021, 11:14 AM IST

വിസ്‍മയയുടെ മരണത്തില്‍ പ്രതികരണവുമായി പാര്‍വതി ഷോണ്‍.


പെൺകുട്ടികളെ വളർത്തിക്കൊണ്ട് വരുമ്പോൾ അവർക്ക് ആത്മവിശ്വാസം കൊടുക്കുകയാണ് വേണ്ടത് എന്ന് പാര്‍വതി ഷോണ്‍.  കല്യാണം കഴിച്ച് ഒരു കുടുംബത്തിലേയ്ക്ക് വരുമ്പോൾ ആ കുടുംബഭാരം മുഴുവൻ നമ്മുടെ തലയിലാകും. ഇതൊക്കെ പറയുമ്പോൾ എന്നെ ചിലർ കുറ്റം പറയുമായിരിക്കും. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നമുക്ക് ഇങ്ങോട്ട് സ്‍ത്രീധനം തരണമെന്നും നടൻ ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍ പറയുന്നു.

Latest Videos

രാവിലെ ഞാൻ വാർത്ത നോക്കുകയായിരുന്നു. യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. പീഡനമെന്ന് ബന്ധുക്കൾ. എന്താല്ലെ, മാളു 24 വയസ്സ് മാത്രമാണ് ആ കുട്ടിക്കുള്ളത്. വിവാഹം കഴിച്ചിട്ട് ഒരു വർഷം.  എന്നാണ് നമ്മളൊക്കെ മാറുക, നമ്മൾ മാതാപിതാക്കൾ പഠിക്കേണ്ട ഒരു കാര്യമുണ്ട്. പെൺകുട്ടികളെ വളർത്തിക്കൊണ്ട് വരുമ്പോൾ അവർക്ക് ആത്മവിശ്വാസം കൊടുക്കുക, നല്ല വിദ്യാഭ്യാസം കൊടുക്കുക. എന്തുവന്നാലും അത് നേരിടാനും വെല്ലുവിളിക്കാനുമുള്ള മനസ്സ് ഉണ്ടാക്കി കൊടുക്കുക. അവളെ സ്വയംപര്യാപ്‍തയാക്കുക.

ഇതൊക്കെയാണ് അവർക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല ധനം. അല്ലാതെ പ്രായപൂർത്തിയാകുമ്പോഴെ കെട്ടിച്ചുവിടുകയല്ല വേണ്ടത്. സ്‍ത്രീധനം മേടിച്ച് മൂന്ന് നേരം തിന്നാൻ നിൽക്കുന്ന ആൺപിള്ളേരെ പറഞ്ഞാൽ മതി. സ്‍ത്രീയെ ബഹുമാനിക്കാൻ പഠിക്കണം, അവളെ സ്‍നേഹിക്ക്.

നമ്മള്‍ കല്യാണം കഴിച്ച് ഒരു കുടുംബത്തിലേയ്ക്ക് വരുമ്പോൾ ആ കുടുംബഭാരം മുഴുവൻ നമ്മുടെ തലയിലാകും. ഇതൊക്കെ പറയുമ്പോൾ എന്നെ ചിലർ കുറ്റം പറയുമായിരിക്കും. പത്ത് മാസം ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുമ്പോൾ നമുക്ക് ഇങ്ങോട്ട് സ്‍ത്രീധനം തരണം. ഇല്ലെങ്കിൽ ഈ സമ്പ്രദായം എടുത്തുമാറ്റണം. വിവാഹം കഴിച്ചുപോകുന്ന പെണ്‍കുട്ടിക്ക് എന്തെങ്കിലും കൊടുക്കാനുണ്ടെങ്കിൽ അത് അവളുടെ പേരിൽ കൊടുക്കണം. അവളുടെ ജീവിതം സുരക്ഷിതമാക്കണം. വേറൊരു വീട്ടിലേയ്ക്ക് കയറി ചെല്ലുന്ന െപൺകുട്ടിയെ അവർ നോക്കുമെന്ന് എന്ത് ഉറപ്പാണുള്ളത്. സ്‍ത്രീധന സമ്പ്രദായം എടുത്തുമാറ്റണം. സ്‍ത്രീധനം ചോദിച്ചുവരുന്ന ഒരുത്തനും നമ്മുടെ കുട്ടിയെ കെട്ടിച്ചുകൊടുക്കരുത്. സ്‍ത്രീയാണ് ധനം. അതോർക്കുകയെന്നും പാര്‍വതി ഷോണ്‍ പറയുന്നു.

click me!