നാനും റൌഡി താൻ എന്ന സിനിമ, നിർമ്മാതാവായ ധനുഷിന് നഷ്ടമുണ്ടാക്കിയെന്നും സിനിമ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാറുള്ള നയൻതാരയാണ് തന്നിഷ്ടം കാണിക്കുന്നത് എന്നുമാണ് വിമർശനം.
ചെന്നൈ: വിമർശന ശരങ്ങളുടെ തുറന്ന കത്തിന് പിന്നാലെ നടി നയൻതാരയ്ക്കെതിരെ സൈബറാക്രമണം രൂക്ഷമാകുമ്പോഴും മൌനം തുടർന്ന് ധനുഷ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട പകപ്പർവകാശ തർക്കത്തിൽ നയൻതാരയുടെ തുറന്ന കത്തിന് ധനുഷ് മറുപടി നൽകുമെന്ന് അഭിഭാഷകൻ ഇന്നലെ പറഞ്ഞെങ്കിലും നടന്റെ ടീമിൽ നിന്ന് പരസ്യപ്രതികരണം ഉണ്ടായിട്ടില്ല. എന്നാൽ ധനുഷിനോട് അടുപ്പമള്ള ചിലർ തമിഴ് ചാനലുകളിലും, മുഖമില്ലാത്ത പലരും സാമൂഹികമാധ്യമങ്ങളിലുമായി നയൻതാരയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമത്തിലാണ്. നാനും റൌഡി താൻ എന്ന സിനിമ, നിർമ്മാതാവായ ധനുഷിന് നഷ്ടമുണ്ടാക്കിയെന്നും സിനിമ പ്രൊമോഷൻ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാറുള്ള നയൻതാരയാണ് പണത്തിന്റെ പേരിൽ കത്തയക്കുന്നതെന്നുമാണ് വിമർശനം.
3 സെക്കൻഡിന് 10 കോടി! കോളിവുഡിനെ ഞെട്ടിച്ച് നയൻതാരയുടെ പരസ്യ വിമർശനം, 'ധനുഷ് പ്രതികാരദാഹി'
undefined
ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണകൾ തമിഴ്നാട് അംഗീകരിക്കില്ലെന്ന് തുറന്ന കത്തിൽ നയൻതാര വിമർശിച്ചപ്പോൾ, നയൻതാരയെ പിന്തുണച്ച നടിമാർ മലയാളികൾ ആണെന്ന വ്യാജപ്രചാരണം സൈബറിടത്തിൽ ഒരു വിഭാഗം ഉയർത്തുകയാണ്. ധനുഷിനൊപ്പം അഭിനയിച്ച നിരവധി നടിമാർ നയൻതാരയുടെ പോസ്റ്റ് ലൈക്ക് ചെയ്തതാണ് നടനെ പിന്തുണക്കുന്നവരെ പൊള്ളിച്ചത്. ഇതോടെയാണ് ശ്രുതി ഹാസൻ , ദിയാ മിർസ , ശിൽപ റാവു , ഏകതാ കപൂർ തുടങ്ങി മലയാളികളല്ലാത്ത സെലിബ്രിറ്റികളും നയൻതാരയെ പിന്തുണച്ച വിവരം മറച്ചുവച്ച് , മലയാളി നടിമാർക്കെതിരായ വ്യാജപ്രചാരണം. എന്താായാലും നയൻതാരയുടെ ജന്മദിനമായ നാളെ പുറത്തിറങ്ങുന്ന ഡോക്യുമെന്ററി ചർച്ചയായത് നെറ്റ്ഫ്ലിക്സിന് നേട്ടമെന്ന വിലയിരുത്തലും സജീവമാണ്.