നയൻതാരയുടെ പുതിയ രീതികളെ കുറിച്ച് വീഡിയോയില്‍ വിഘ്‍നേശ് ശിവൻ.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു താരമാണ് നയൻതാര.മലയാളത്തിന്റെ നയൻതാര തെന്നിന്ത്യയിലെ തന്നെ സൂപ്പര്‍താരമായി മാറിയത് കഠിനാദ്ധ്വാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ്. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. നടി നയൻതാരയുടെ വിവാഹ ദൃശ്യങ്ങളടക്കം ഒടിടിയില്‍ ഡോക്യൂമെന്ററിയായിരിക്കുകയാണ്. വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് വിറ്റിരുന്നു എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് നെറ്റ്‍ഫ്ലിക്സാണ്. ഡോക്യുമെന്റററിയുടെ പുതിയ ടീസര്‍ പുത്തുവിട്ടിരിക്കുകയാണ് ഒടിടി കമ്പനിയായി നെറ്റ്ഫ്ലിക്സ്.
നയൻതാരയും വിഘ്‍നേശ് ശിവനും സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അതിനിടയ്‍ക്ക് വിഘ്‍നേശ് ശിവന്റെ പുറത്ത് താരം തല്ലുകയും ചെയ്യുന്നു. എന്നിട്ട് കൊതുകാണെന്ന് പറയുന്നു നയൻതാര. നയൻതാരയുടെ പുതിയ ഒരു സൂത്രമാണ് ഇത് എന്നാണ് വിഘ്‍നേശ് ശിവൻ വ്യക്തമാക്കുന്നത്. കൊതുക് അങ്ങനെ വരാത്ത രീതിയിലാണ് തന്റെ വീടുള്ളത്. എന്നെ തല്ലാൻ തോന്നുമ്പോള്‍ കൊതുകാണെന്ന് പറയുകയാണ് നയൻതാര ചെയ്യുന്നത്. നയൻതാരയുടെ പുതിയ സ്വഭാവത്തെ കുറിച്ച് തിരക്കഥ എഴുതും എന്നും വിഘ്‍നേശ് ശിവൻ വീഡിയോയില്‍ തമാശയോടെ വ്യക്തമാക്കുന്നു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍ ഡോക്യുമെന്ററി ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്. നടി നയൻതാരയുടെ വളര്‍ച്ചയുടെ കഥ ഒടിടിയിലൂടെ പ്രദര്‍ശനത്തിനെത്തുക നവംബര്‍ 18ന് ആണ്.
Kovathai adakkuvadhu eppadi Ft. Nayanthara 🤭🦟
Watch Nayanthara: Beyond the Fairytale on 18 November, only on Netflix ✨ pic.twitter.com/m8XvjteI5G
undefined
തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.
നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കി ആണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ്.
Read More: ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു, ആ വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നു, ധനുഷ് ഏകാധിപതിയോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക