നസ്രിയ ബേസില്‍ നായിക നായകന്മാര്‍: 'സൂക്ഷ്മദര്‍ശിനി' ആരംഭിച്ചു

By Web TeamFirst Published May 29, 2024, 2:07 PM IST
Highlights

ട്രാൻസ്, മണിയറയിലെ അശോകൻ, നാനിക്കൊപ്പം ചെയ്ത തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി.

കൊച്ചി: നസ്രിയ വീണ്ടും മലയാളത്തില്‍ നായികയായി എത്തുന്നു. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ നായികയായി എത്തുന്നത്. എംസി ജിതിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

സമീര്‍ താഹീര്‍ ഷൈജു ഖാലിദ് എന്നിവരുടെ നിര്‍മ്മാണ കമ്പനിയായ ഹാപ്പി അവേര്‍സ്, എവി അനൂപിന്‍റെ എവിഎ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ബേസില്‍ പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റോ സേവ്യറാണ് ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത്. ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്രിസ്റ്റോ സംഗീതം നല്‍കുന്ന ചിത്രം കൂടിയാകും സൂക്ഷ്മദര്‍ശിനി.
 
ട്രാൻസ്, മണിയറയിലെ അശോകൻ, നാനിക്കൊപ്പം ചെയ്ത തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി എന്നീ സിനിമകൾക്കു ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. 2018 ല്‍ ഇറങ്ങിയ നോണ്‍സന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എംസി ജിതിന്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം റിനോഷ് ജോര്‍ജ് ആയിരുന്നു ഈ ചിത്രത്തിലെ നായകനായി എത്തിയത്. 

Latest Videos

അഭിനയ രംഗത്ത് സജീവമല്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ നസ്രിയ സജീവമായ വര്‍ഷമാണ് 2024. ആവേശം എന്ന ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവായിരുന്നു നസ്രിയ. ചിത്രം ബോക്സോഫീസില്‍ 150 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായിരിക്കും സൂക്ഷ്മദര്‍ശിനി. ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. 

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.

ഷാരൂഖിന് വിജയ് സേതുപതി പോലെ, സല്‍മാനും വില്ലന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന്

പുഷ്പ 2 'ദ കപ്പിള്‍ സോംഗ്' പുറത്തിറങ്ങി: ട്രെന്‍റിംഗ് ആകുവാന്‍ പുതിയ സ്റ്റെപ്പുമായി രശ്മിക
 

click me!