ആദ്യമായിട്ട് ഷാരൂഖ് മൂന്നാമതായപ്പോള്‍ ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്.
ബോളിവുഡ് നായകൻമാരാണ് ജനപ്രീതി കൂടുതലുള്ള താരങ്ങള്‍ എന്നാണ് പൊതുവെ നേരത്തെ വിശ്വസിക്കപ്പെടാറുള്ളത്. രാജ്യമൊട്ടാകെ വിപണിയുള്ള ഒരു ഇൻഡസ്‍ട്രിയാണ് ബോളിവുഡ് എന്നതിനാലാണ് അങ്ങനെ വിശ്വസിക്കുന്നതെന്നും വ്യക്തം. എന്നാല്‍ അടുത്തിടെ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ജനപ്രീതിയില്‍ മുന്നേറുന്ന കാഴ്‍ചയാണ് കാണുന്നത്. പ്രഭാസും വിജയ്‍യും ഷാരൂഖ് ഖാനെ താരങ്ങളുടെ റാങ്കിംഗില്‍ മറികടന്നിരിക്കുകയാണ് എന്നതാണ് പ്രത്യേകത.
ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക ഓര്‍മാക്സ് മീഡിയയാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂണില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ബോളിവുഡ് താരം മൂന്നാമതായിരിക്കുന്നത് അട്ടിമറിയാണ്. ജൂലൈയില്‍ ഒന്നാമത് എത്തിയിരിക്കുന്നത് തെന്നിന്ത്യൻ താരം പ്രഭാസാണ്. രണ്ടാമതാകട്ടെ മലയാളികളുടെയും ഒരു പ്രിയ താരമായ വിജയ് ആണ് എന്ന പ്രത്യേകതയുമുണ്ട്.
പ്രഭാസിന് കല്‍ക്കി 2898 എഡി സിനിമയുടെ വമ്പൻ വിജയമാണ് തുണയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കി 2898 എഡി 1200 കോടിയോളം ആഗോളതലത്തില്‍ നേടിയിരിക്കുന്നുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍. അതിനാല്‍ രാജ്യമൊട്ടാകെ സ്വീകാര്യത നേടാൻ താരത്തിന് സാധിച്ചിട്ടുമുണ്ട് എന്നത് നിസ്സാരമായ ഒന്നല്ല. പ്രഭാസിന് ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ നേട്ടമുണ്ടാക്കാൻ സാധിച്ചു. അമിതാഭ് ബച്ചനും ദീപിക പദുക്കോണുമൊക്കെയുള്ള ചിത്രത്തില്‍ നിറഞ്ഞാടിയ ഒരു നായകനായിരുന്നു പ്രഭാസ്. വീണ്ടും പ്രഭാസ് ഇന്ത്യൻ സിനിമകളുടെ കളക്ഷനില്‍ മുൻനിരയിലെത്തിയിരിക്കകയാണെ്.
നാലാം സ്ഥാനത്ത് മഹേഷ് ബാബുവാണ് താരങ്ങളുടെ ജൂലൈ മാസത്തെ പട്ടികയില്‍ ഉള്ളത്. തൊട്ടുപിന്നിലാകട്ടെ ജൂനിയര്‍ എൻടിആറുമുണ്ട്. ആറാമത് അക്ഷയ് കുമാറാണ് ഉള്ളത്. തൊട്ടുപിന്നില്‍ അല്ലു അര്‍ജുനും ഇടമുണ്ട്. അടുത്തതായി സല്‍മാനും എത്തിയപ്പോള്‍ ഇന്ത്യൻ താരങ്ങളില്‍ ഒമ്പതാമൻ നടൻ രാം ചരണും പത്താമത് തെന്നിന്ത്യയുടെ അജിത്തുമായപ്പോള്‍ ആമിറിന് ഇടമില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക