ഒന്നാമത് ആ തെന്നിന്ത്യൻ നായിക, ബോളിവുഡിനെ അട്ടിമറിച്ച് മലയാളി നടി നാലാമതും, താരങ്ങളുടെ റാങ്കിംഗ്

By Web TeamFirst Published Sep 23, 2024, 12:30 PM IST
Highlights

ബോളിവുഡ് നടിയെ പിന്തള്ളിയാണ് തെന്നിന്ത്യൻ താര റാണി ഒന്നാം സ്ഥാനത്ത് എത്തിയത്.

ഇന്ത്യയിലെ നായികമാരുടെ റാങ്കിംഗില്‍ അട്ടിമറി. ഓഗസ്റ്റ് മാസത്തെ കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയിലാണ് അട്ടിമറി നടന്നിരിക്കുന്നത്. ബോളിവുഡ് നടി ആലിയ ഭട്ടിന്റെ താരങ്ങളിലെ ഒന്നാം സ്ഥാനം നഷ്‍ടമായതാണ് പ്രത്യേകത. തെന്നിന്ത്യയുടെ സാമന്ത ഇന്ത്യൻ നായികാ താരങ്ങളില്‍ ഒന്നാമതെത്തി എന്നതും പട്ടികയുടെ പ്രത്യേകതയാണ്.

ജൂലൈയില്‍ രണ്ടാമതുണ്ടായിരുന്ന തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം സാമന്ത ഓഗസ്റ്റില്‍ ഒന്നാമത് എത്തിയത് സിനിമാ ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. നാലാം സ്ഥാനത്തേയ്‍ക്ക് മലയാളി നായികാ താരം നയൻതാരയെത്തിയെന്ന പ്രത്യേകതയും പട്ടികയ്ക്ക് ഉണ്ട്. മൂന്നാം സ്ഥാനത്ത് ഇന്ത്യൻ നായികാ താരങ്ങളില്‍ ദീപിക പദുക്കോണാണ്. അടുത്തിടെ കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ദീപിക പദുക്കോണ്‍ താരങ്ങളില്‍ മൂന്നാമത് എത്തിയത്.

Latest Videos

അഞ്ചാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ്. സ്‍ത്രീ 2ന്റെ വിജയത്തോടെ ഇന്ത്യൻ താരങ്ങളില്‍ ആറാം സ്ഥാനത്ത് ശ്രദ്ധാ കപൂറെത്തിയിരിക്കുകയാണ്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക തൃഷ താരങ്ങളില്‍ എഴാം സ്ഥാനത്തുണ്ട്. എന്തായാലും ഓഗസ്റ്റിലെ പട്ടികയില്‍ നായികാ താരങ്ങളുടെ ക്രമത്തില്‍ വൻ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

തൃഷയ്‍ക്ക് പിന്നില്‍ കത്രീന കൈഫാണ്. ഒമ്പതാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ് താരങ്ങളില്‍ ഇടം നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പത്താമത് കൈറ അദ്വാനി എത്തിയിരിക്കുന്നതും താരങ്ങളുടെ പട്ടികയുടെ പ്രത്യേകതയാണ്. ബോളിവുഡിലെ മുൻനിര നായികമാരെയും തെന്നിന്ത്യൻ താരങ്ങള്‍ പിന്നിലാക്കുന്നുവെന്നതാണ് പട്ടികയുടെ പ്രത്യേകത. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കാൻ ഇന്ത്യയില്‍ നായികാ താരങ്ങള്‍ക്കൊക്കെ ആകുന്നു എന്നത് പ്രധാനമായ ഒന്നാണ്. ഭാഷാതിര്‍ത്തികള്‍ മറികടന്ന് ഓരോ തെന്നിന്ത്യൻ സിനിമയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനാലാണ് അതിന് കഴിയുന്നത്. നായികമാര്‍ക്കും മുന്നേറേൻ ഇന്ത്യയില്‍ നിലവിലെ സിനിമ സാഹചര്യങ്ങള്‍ വഴിയൊരുക്കുന്നുമുണ്ട്.

Read More: നടി കരുതിയതു പോലെ വിജയ്‍യല്ല, ഇന്ത്യയിലെ ആ ഹീറോ ശരിക്കും ചിരഞ്‍ജീവി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!