നേരത്തെ കീര്‍ത്തി സുരേഷ് പറഞ്ഞത് വിവാദമായി മാറിയിരുന്നു.
സിനിമയിലെ മികച്ച ഡാൻസറെ കുറിച്ചുള്ള ചോദ്യത്തിന് മലയാളികളുടെ മറുപടി വിജയ് എന്നായിരിക്കും. സിനിമയിലെ മികച്ച ഡാൻസര്‍ വിജയ്‍യാണെന്ന് പറഞ്ഞതിന് കീര്‍ത്തി സുരേഷ് അടുത്തിടെ വിവാദത്തിലായിരുന്നു. മറ്റൊരു നടന്റ ഡാൻസിനെ മികച്ചതായി സിനിമാ ആരാധകരില്‍ ചിലര്‍ നിര്‍ദ്ദേശിക്കുകയും ചെയ്‍തു. ഒടുവില്‍ ഇപ്പോള്‍ ഗിന്നസ് അധികൃതര്‍ താരത്തെ ആദരിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ മോസ്റ്റ് പ്രോളിഫിക് ഫിലിം സ്റ്റാര്‍ എന്ന പദവി ചിരഞ്‍ജീവിക്ക് ലഭിച്ചിരിക്കുകയാണ്. ചിരഞ്‍ജീവി 24000 ഡാൻസുകള്‍ 156 സിനിമകളിലായുള്ള 537 ഗാനങ്ങള്‍ക്ക് ചെയ്‍തിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതിനാണ് ചിരഞ്‍ജീവിക്ക് ഗിന്നസിന്റെ പ്രത്യക അവാര്‍ഡ് ലഭിച്ചത്. ഇക്കാര്യം ഇന്നലെയാണ് ഗിന്നസ് അധികൃതകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നടൻ ആമിറാണ് ഗിന്നസിന്റെ പ്രശസ്‍തിപത്രം താരത്തിന് കൈമാറിയത്.
ചിരഞ്‍ജീവി നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വംഭര ആരാധകര്‍ക്ക് പ്രതീക്ഷയുള്ളതാണ്. ചിരഞ്‍ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്‍ഠ മല്ലിഡിയാണ് നിര്‍വഹിക്കുന്നത്. ചിരഞ്‍ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്‍ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്നും ഡോറ ബാബു എന്നായിരിക്കും ചിരഞ്‍ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നും റിപ്പോര്‍ട്ടുണ്ട്. എങ്ങനെയാണ് ആ സാധാരണ മനുഷ്യൻ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം.
ചിരഞ്‍ജീവി നായകനായി എത്തിയ ഒടുവിലത്തെ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വൻ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്. വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്‍ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്‍മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.
Read More: കാര്‍ത്തിയുടെ മെയ്യഴകൻ എങ്ങനെയുണ്ട്?, ചിത്രത്തിന്റെ ആദ്യ റിവ്യു പുറത്ത്\
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക