വില്ലനായി ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ; അഖില്‍ അക്കിനേനിയുടെ 'ഏജന്‍റ്' യൂറോപ്പില്‍ തുടങ്ങുന്നു

By Web Team  |  First Published Oct 20, 2021, 1:58 PM IST

2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍


അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'ഏജന്‍റി'ല്‍ ഒരു പ്രധാന റോളില്‍ മമ്മൂട്ടിയാണ് എത്തുകയെന്ന വിവരം മാസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രതിനായക വേഷത്തിലെത്തുന്ന മമ്മൂട്ടിയുടേത് ഒരു പട്ടാള ഉദ്യോഗസ്ഥന്‍റെ കഥാപാത്രമായിരിക്കും. സിനിമയുടെ യൂറോപ്പ് ഷെഡ്യൂള്‍ അടുത്ത വാരം  ആരംഭിക്കാനിരിക്കെ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ച നടന്മാര്‍ ആരൊക്കെയെന്നതും ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മോഹന്‍ലാലിനെയും കന്നഡ താരം ഉപേന്ദ്രയെയുമാണ് ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്.

ഈ വേഷത്തിലേക്ക് മോഹന്‍ലാലുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹം സമ്മതം മൂളിയിട്ടില്ലെന്നും കഴിഞ്ഞ മാര്‍ച്ചില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. പിന്നീട് ഉപേന്ദ്രയെയും ഈ റോളിലേക്ക് പരിഗണിച്ചെങ്കിലും അതും ഫലവത്തായില്ല. പിന്നീടാണ് മമ്മൂട്ടി ഈ ചിത്രത്തിലേക്ക് എത്തുന്നത്. 2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

Latest Videos

undefined

 

അതേസമയം 'സൈറാ നരസിംഹ റെഡ്ഡി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേന്ദര്‍. എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്‍റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. അതേസമയം നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വാണ് അടുത്തിടെ മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം.

click me!