'80 കോടി മുടക്കി, രണ്ട് വര്‍ഷം ഷൂട്ട്' എന്നിട്ടും ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചു; വെളിപ്പെടുത്തൽ !

By Web Team  |  First Published Nov 24, 2024, 11:15 AM IST

രണ്ട് വർഷത്തെ നിർമ്മാണത്തിനും 80 കോടി രൂപയുടെ ചെലവിനും ശേഷം, നെറ്റ്ഫ്ലിക്സ് ബാഹുബലി പരമ്പര ഉപേക്ഷിച്ചു


മുംബൈ: രണ്ട് വര്‍ഷത്തോളമെടുത്ത് നിര്‍മ്മിച്ച ബാഹുബലി സീരിസ് നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചുവെന്ന വെളിപ്പെടുത്തലുമായി നടന്‍. ഏതാണ്ട് 80 കോടിയോളം മുടക്കിയ പരമ്പരയാണ് പ്രിവ്യൂ കണ്ട ശേഷം നെറ്റ്ഫ്ലിക്സ് ഉപേക്ഷിച്ചത് എന്നാണ് ബോളിവു‍ഡ് നടനായ ൻ ബിജയ് ആനന്ദ് വെളിപ്പെടുത്തിയത്. താന്‍ ഈ പരമ്പരയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു എന്നാണ് നടന്‍ പറഞ്ഞത്. 

2018-ൽ പ്രഖ്യാപിച്ചു ഷോ രണ്ട് തവണ ചിത്രീകരിച്ചുവെന്നും വ്യത്യസ്ത ക്രിയേറ്റീവ് ടീമുകൾ അതിന് നേതൃത്വം നൽകിയെന്നും രണ്ട് അവസരങ്ങളിലും റിലീസിന് യോഗ്യമല്ലെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞതിനെ തുടര്‍ന്ന് പരമ്പര ഉപേക്ഷിച്ചുവെന്നാണ് നടന്‍ പറയുന്നത്. ബാഹുബലി: ബിഫോർ ദി ബിഗിനിംഗ് എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ മൃണാൽ ഠാക്കൂര്‍ അഭിനയിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും ഇവര്‍ക്ക് പകരം വാമിക ഗബ്ബി അഭിനയിച്ചിരുന്നു. 

Latest Videos

undefined

സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ, ബിജയ് ആനന്ദ് ഷോയിൽ തനിക്ക് ഒരു പ്രധാന പങ്ക് ഉണ്ടെന്നും അത് റദ്ദാക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് നെറ്റ്ഫ്ലിക്സ് രണ്ട് വർഷത്തിനിടെ 80 കോടി രൂപ അതിന് വേണ്ടി മുടക്കിയെന്നും വെളിപ്പെടുത്തി. 

“ഇതൊരു സാധാരണ നെറ്റ്ഫ്ലിക്സ് ഷോയാണെന്നാണ് ഞാന്‍ കരുതിയത്. അതിനാൽ ഞാൻ ആദ്യം നിരസിച്ചു. സിനിമകൾ ചെയ്യാനായിരുന്നു എനിക്ക് ആഗ്രഹം. എന്നാൽ എന്നോട് തീരുമാനം പുനരാലോചിക്കാൻ  കരൺ കുന്ദ്ര അപേക്ഷിച്ചു. അങ്ങനെ ആ ഓഫര്‍ തിരഞ്ഞെടുത്തു ഹൈദരാബാദിൽ രണ്ട് വർഷം ഷൂട്ട് ചെയ്തു. രണ്ട് വർഷത്തിന് ശേഷം, നെറ്റ്ഫ്ലിക്സ് ഷോ കണ്ടപ്പോൾ. അവർ ഷോ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 

അത് ഒരിക്കലും പുറത്തിറങ്ങിയില്ല. അത് ഇറങ്ങിയിരുന്നെങ്കില്‍ ബാഹുബലിയിലെ മൂന്നാമത്തെ പ്രൊഡക്ഷനാകുമായിരുന്നു അത്. വളരെ വലിയ ഒരു ഷോ ആയിരുന്നു അത്. അവർ 80 കോടി രൂപ ഇതിനായി ചെലവഴിച്ചുവെന്നാണ് വിരം. അതിൽ പ്രധാന വേഷം എനിക്കായിരുന്നു.

എന്തുകൊണ്ടാണ് ഷോ റദ്ദാക്കിയതെന്ന് എന്ന ചോദ്യത്തിന്  ബിജയ് ആനന്ദ് പറഞ്ഞത് ഇതായിരുന്നു “ഷോ എങ്ങനെയിരിക്കണം എന്ന് നെറ്റ്ഫ്ലിക്സ് കരുതിയത് പോലെയല്ല അത് വന്നത്. നെറ്റ്ഫ്ലിക്സിന് അവരുടെതായ ചില രീതികള്‍ ഉണ്ടായിരുന്നു". ഈ സീരിസ് കാരണം രണ്ട് വര്‍ഷം എന്നെ ബുക്ക് ചെയ്തതിനാല്‍. പ്രഭാസിന്‍റെ സഹോ എന്ന ചിത്രത്തിലെ അവസരവും നഷ്ടമായി എന്നാണ് ബിജയ് ആനന്ദ് പറഞ്ഞു. 

സൂപ്പര്‍ ഫാസ്റ്റ് വേഗം! ആ സൂപ്പര്‍ ഹിറ്റ് സംവിധായകനൊപ്പം റെക്കോര്‍ഡിടാന്‍ പ്രഭാസ്, കാരണമുണ്ട്

ആകെ നേടിയത് 500 കോടിയിലധികം, ഒടിടിയിലും ആ വമ്പൻ ഹിറ്റ് പ്രദര്‍ശനത്തിന്


 

click me!