ആദ്യചിത്രത്തില്‍ അവാര്‍ഡോടെ വരവ് അറിയിച്ചു; പിന്നെ സിനിമ കിട്ടിയില്ല, കാരണം തുറന്ന് പറഞ്ഞ് മീര കൃഷ്ണ.!

By Web TeamFirst Published Feb 6, 2024, 8:38 AM IST
Highlights

പതിനെട്ടാം വയസില്‍ ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്‍ പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്. 

ചെന്നൈ: ആദ്യ സിനിമയില്‍ തന്നെ ഏത് നടിയും കൊതിക്കുന്ന നേട്ടം കരസ്ഥമാക്കിയ നടിയാണ് മീര കൃഷ്ണ. മികച്ച നടിക്കുള്ള മത്സരത്തില്‍ അവസാനം വരെ സജീവമായ മീര കൃഷ്ണ അന്ന് മാര്‍ഗം എന്ന ചിത്രത്തിലെ വേഷത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. രജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. 

പതിനെട്ടാം വയസില്‍ ഈ ഗംഭീര അരങ്ങേറ്റത്തിന് ശേഷം മീരയെ എന്നാല്‍ പ്രേക്ഷകര് അധികം കണ്ടിട്ടില്ല എന്നതാണ് നേര്. എന്നാല്‍ സീരിയലുകളില്‍ സജീവമായ മീര പിന്നീട് സുപരിചിതയായി മലയാളത്തിലും തമിഴിലും മീര ഏറെ സീരിയലുകളില്‍ അഭിനയിച്ചു. ഇപ്പോള്‍ മലയാളത്തില്‍ അല്ല തമിഴ് മിനി സ്ക്രീന്‍ ലോകത്താണ് മീര സജീവമായിരിക്കുന്നത്.

Latest Videos

സിനിമ ലോകത്ത് തനിക്ക് സംഭവിച്ച തിരിച്ചടികളാണ്  ഇപ്പോള്‍ ഒരു വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മീര തുറന്നു പറയുന്നത്. ആദ്യചിത്രം വന്നപ്പോള്‍ അത്തവണത്തെ മികച്ച നടിക്കുന്ന പുരസ്കാരത്തിന്‍റെ അവസാന റൌണ്ടി ഞങ്ങള്‍ രണ്ട് മീരമാരായിരുന്നു. ഞാനും മീര ജാസ്മിനും. ഒടുവില്‍ മീര ജാസ്മിന്‍ മികച്ച നടിയും എനിക്ക് ജൂറി പുരസ്കാരവും ലഭിച്ചു. 

അത് കഴിഞ്ഞ് കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ അഭിനയിച്ചിട്ടുള്ളൂ. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരമില്ല. സിനിമയില്‍ തുടരാന്‍ പറ്റാത്തതില്‍ സങ്കടം തോന്നാറുണ്ട്.നല്ല കഥാപാത്രങ്ങള്‍ക്ക് മാത്രമാണ് കാത്തിരിക്കാറുള്ളത്.ആരുമായും കോണ്‍ടാക്ട് വയ്ക്കാത്ത ആളാണ് ഞാന്‍. പലരുടേയും ഫോണ്‍ നമ്പര്‍ പോലും കയ്യിലില്ല. എന്റെ ആ സ്വഭാവമാകാം സിനിമയില്‍ പിന്നോട്ട് പോകാന്‍ കാണം. പിന്നെ ഞാന്‍ വിളിച്ച് അവസരവും ചോദിച്ചിട്ടില്ല. 

അഞ്ചു വര്‍ഷത്തോളം എന്റെ അമ്മ കിടപ്പിലായിരുന്നു. ആ അവസ്ഥയിലും അമ്മയായിരുന്നു എന്റെ കരിയര്‍ കൈകാര്യം ചെയ്തിരുന്നത്. അമ്മയുടെ മരണത്തോടെ മലയാളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ല.

സ്ത്രീഹൃദയം, കൂടുംതേടി, വീണ്ടും ജ്വാലയായ്, ആകാശദൂത് മുതല്‍ മൂന്നുമണി വരെ പല സീരിയലുകള്‍. സിനിമയില്‍ ഇല്ലെന്നേയുള്ളൂ, 2004 മുതല്‍ രണ്ട് മൂന്നു വര്‍ഷങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് സജീവം. കാരണം ഭര്‍ത്താവ് കുടുംബം എല്ലാം ചെന്നൈയിലാണ്. മലയാളത്തിലേക്ക് ഒരു മടങ്ങിവരവ് അത് സിനിമയിലൂടെ വേണമെന്ന് ആഗ്രഹമുണ്ട് - മീര കൃഷ്ണ അഭിമുഖത്തില്‍ പറയുന്നു. 

അതിരടി മാസ് രജനിയുടെ 'മൊയ്തീന്‍ ഭായി': 'അത് താന്‍ നാട്ടൊടെ അടയാളം' ലാൽ സലാം.!

'ആ വിഷയത്തില്‍ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഏറെ കേട്ടു', പതിനെട്ടാം വാര്‍ഷികത്തില്‍‌ താര ദമ്പതികള്‍.
 

click me!