'വീണുകൊണ്ടിരിക്കുന്നു, പഠിക്കുന്നു', ബൈക്ക് റൈഡിന് ശേഷം മഞ്‍ജു വാര്യര്‍

By Web TeamFirst Published Jul 4, 2024, 1:16 PM IST
Highlights

നടി മഞ്‍ജു വാര്യര്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മഞ്‍ജു വാര്യര്‍. മഞ്‍ജു വാര്യര്‍ വേഷമിടുന്ന തമിഴ് ചിത്രം മിസ്റ്റര്‍ എക്സിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. ആര്യയാണ് നായക വേഷത്തിലുണ്ടാകുക. ബൈക്ക് റൈഡിന് പോയതിന് ശേഷമുള്ള ഫോട്ടോയാണ് മഞ്‍ജു വാര്യരുടേതായി നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

വീഴുകയും പഠിക്കുകയും ചെയ്യുന്നു എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി മഞ്‍ജു വാര്യര്‍ എഴുതിയിരിക്കുന്നത്. 'എഫ്ഐആര്‍' ഒരുക്കിയ മനു ആനന്ദ് സംവിധാനം ചെയ്യുന്നതാണ് ആര്യയുടെ മിസ്റ്റര്‍ എക്സ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അരുള്‍ വിൻസെന്റാണ്. ധിബു നിനാൻ തോമസ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

'അസുരൻ' എന്ന ഹിറ്റ് തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായി എത്തിയ  മലയാളി താരം മഞ്‍ജു വാര്യര്‍ അന്നാട്ടിലെ അരങ്ങേറ്റം ഗംഭീരമാക്കിയെന്നായിരുന്നു പ്രേക്ഷകാഭിപ്രായം. മഞ്‍ജു വാര്യരുടേതായി ഒടുവിലെത്തിയ തമിഴ് ചിത്രം 'തുനിവാ'ണ്. അജിത്ത് നായകനായെത്തിയ ചിത്രമാണ് 'തുനിവ്'. എച്ച് വിനോദാണ് തുനിവിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.

മഞ്‍ജു വാര്യര്‍ 'കണ്‍മണി' എന്ന കഥാപാത്രമായിട്ടാണ് തുനിവില്‍ വേഷമിട്ടത്. മിച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ മഞ്‍ജുവിന്റേത്. നിരവ് ഷായായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം. സമുദ്രക്കനി, ജോണ്‍ കൊക്കെൻ, അജയ് കുമാര്‍, വീര, ജി എം സുന്ദര്‍, പ്രേം കുമാര്‍, ദര്‍ശൻ, ശങ്കര്‍, ദര്‍ശൻ, ബാല ശരണവണ്‍, ചിരാഗ് ജനി, റിതുരാജ് സിംഗ്, സിജോയ് വര്‍ഗീസ്, പവനി റെഡ്ഡി തുടങ്ങി ഒട്ടേറെ പേര്‍ വേഷമിട്ട തുനിവ്‍ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിന്റെ നിര്‍മാണം ബോണി കപൂറാണ്. വിജയ്‍യുടെ 'വാരിസി'നൊപ്പം ആയിരുന്നു അജിത്ത് ചിത്രം 'തുനിവും' റിലീസ് ചെയ്‍തത്.. അജിത്ത് കുമാറിന്റെ തുനിവിലെ ജിബ്രാന്റെ സംഗീതത്തിലുള്ള ഗാനങ്ങളും വൻ ഹിറ്റായി മാറിയിരുന്നു.

Read More: ശെയ്‍ത്താൻ വീണു, ഒരേയൊരു ഹിന്ദി ചിത്രം മാത്രം കല്‍ക്കിയുടെ മുന്നില്‍, പ്രഭാസ് ബോളിവുഡിനെ വിറപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!