ബസൂക്ക വൈകുന്നത് എന്തുകൊണ്ട്?, മമ്മൂട്ടി ചിത്രത്തിന്റെ ആരാധകര്‍ നിരാശയില്‍

By Web TeamFirst Published Oct 21, 2024, 2:25 PM IST
Highlights

മമ്മൂട്ടിയുടെ ബസൂക്ക എന്തുകൊണ്ടാണ് വൈകുന്നത്?.

മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. മമ്മൂട്ടിയുടെ ബസൂക്ക ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് സൂചന. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമായ മമ്മൂട്ടിയുടെ ബസൂക്കയുടെ റിലീസ് വൈകിയേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഓണം റീലീസായി സെപ്റ്റംബറില്‍ മമ്മൂട്ടി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാൻ ആലോചനയുണ്ട് എന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബസൂക്ക തിയറ്ററുകളില്‍ എത്താത്തതില്‍ സിനിമയുടെ ആരാധകര്‍ നിരാശരായി. മലയാളം കാത്തിരിക്കുന്ന ചിത്രം എന്തുകൊണ്ടാണ് വൈകുന്നതെന്നത് വ്യക്തമല്ല. 2025ലായിരിക്കും മിക്കവാറും തിയറ്ററുകളില്‍ മമ്മൂട്ടി ചിത്രം എത്തുക എന്നാണ് നിലവിലെ സൂചന.

Latest Videos

ബസൂക്കയെന്ന പേരില്‍ വരാനിരിക്കുന്ന സിനിമയുടെ സംവിധാനം നിര്‍വഹിക്കുക ഡിനോ ഡെന്നിസ് ആണ്. തിരക്കഥയും ഡിനോ ഡെന്നീസാണ് എഴുതുന്നത്. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ ആദ്യമായി വേഷമിടുന്നു എന്ന പ്രത്യേകത ബസൂക്കയ്‍ക്കുണ്ട്. ഛായാഗ്രാഹണം നിമേഷ് രവി നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്‍ഫടികം ജോർജ്, ദിവ്യാ പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ട്.

മമ്മൂട്ടി സാറിനൊപ്പം പ്രവർത്തിക്കുക എന്ന തന്റെ സ്വപ്‍നത്തിന്റെ സാഫല്യമാണ് 'ബസൂക്ക' എന്നാണ് സംവിധായകൻ ഡിനോ ഡെന്നിസ് പ്രതികരിച്ചത്. തനിക്ക് അതിനുള്ള അവസരം നൽകിയത് തിരക്കഥ ആണ്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാൽ താൻ ത്രില്ലിലാണ്.  നൂതനമായ ഒരു പ്രമേയമാണ് എന്നതിനാല്‍ ചിത്രത്തില്‍ നിരവധി ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

Read More: ഭീഷ്‍മപർവമല്ല ബോഗയ്‍ൻവില്ല, ഇതാ ആഗോള കളക്ഷനില്‍ ആ സംഖ്യ മറികടന്നു, വിശ്വാസം സംവിധായകന്റെ ഗ്യാരന്റിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!