'ഇത് പതിനഞ്ചാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്, വയനാടിനെ ഓര്‍ക്കുമ്പോള്‍ സന്തോഷത്തോടെയല്ല ഇത് വാങ്ങുന്നത്'

By Web Team  |  First Published Aug 4, 2024, 9:46 AM IST

എന്നാല്‍ അവാര്‍ഡ് വാങ്ങിയതിന് ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Mammootty wins the 15th Filmfare Award for Best Actor In A Leading Role speech gone viral vvk

ഹൈദരാബാദ്: തന്‍റെ പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങി മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്. ഹൈദരാബാദിലാണ് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ് 2024 അവാര്‍ഡ് നടന്നത്.

എന്നാല്‍ അവാര്‍ഡ് വാങ്ങിയതിന് ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്‍റെ സംവിധായകനും, ക്രൂവിനും നന്ദി പറ‍ഞ്ഞ മമ്മൂട്ടി. ഇത് തന്‍റെ 15മത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും എന്നാല്‍ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്‍റെ വേദനയാണ് മനസിലെന്നും. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും മമ്മൂട്ടി പറയുന്നു. എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു. 

Latest Videos

നേരത്തെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തിനായി സാമ്പത്തിക സഹായം നല്‍കി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നല്‍കിയിരുന്നു. മമ്മൂട്ടിയുടെ 20 ലക്ഷവും ദുല്‍ഖറിന്‍റെ 15 ലക്ഷവും ചേര്‍ത്ത് 35 ലക്ഷം ഇവര്‍ മന്ത്രി പി രാജീവിന് കൈമാറി. 

എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്ര റീജിയണല്‍ സ്പോര്‍ട്സ് സെന്‍ററില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശേഖരിച്ച അവശ്യ വസ്തുക്കള്‍ ഇന്ന് വയനാട്ടിലേക്ക് അയച്ചിരുന്നു. മന്ത്രി രാജീവിനൊപ്പം മമ്മൂട്ടിയും ഇതിന് നേതൃത്വം നല്‍കാന്‍ എത്തിയിരുന്നു. ഇവിടെവച്ചാണ് മമ്മൂട്ടി 35 ലക്ഷത്തിന്‍റെ ചെക്ക് മന്ത്രി രാജീവിന് കൈമാറിയത്.

കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അതിന്‍റെ ആദ്യ ഘട്ടമായാണ് ഈ തുകയെന്നും മമ്മൂട്ടി മന്ത്രിയെ അറിയിച്ചു. ഇതിന് പുറമേ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാവാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍  രംഗത്ത് എത്തിയിരുന്നു. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക. 

കുഞ്ഞുങ്ങളേ..മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ മമ്മൂട്ടി ഫാൻസ്

'ചെറുതെന്നോ വലുതെന്നോ ഇല്ല, പറ്റുന്നത് ചെയ്യൂ'; വയനാടിനായി കൈകോർത്ത് സിനിമാലോകം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image