ആ സ്വപ്‍നവും ഒടുവില്‍ യാഥാര്‍ഥ്യമാകുകയാണ്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പുതിയ സിനിമയാണ് ആരാധകരുടെ ചര്‍ച്ചകളില്‍ നിലവില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. കൊളംബോയിലേക്ക് മോഹൻലാലും മമ്മൂട്ടിയും തിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ തിരുവനന്തപുരം കോവളത്ത് ഒരു വിവാഹ ചടങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് മോഹൻലാലും മമ്മൂട്ടിയും.
മഹേഷ് നാരായണനാണ് മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഫ്രൈഡേ മാറ്റ്‍നിയുടെ റിപ്പോര്‍ട്ട്.
ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.
മലയാളത്തിന്റെ മോഹൻലാല്‍ നായകനായ ചിത്രമായി ഒടുവില്‍ എത്തിയത് മലൈക്കോട്ടൈ വാലിബൻ ആണ്. മോഹൻലാല്‍ മലൈക്കൈട്ടൈ വാലിബൻ സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടായിരുന്നു. ഷിബു ബേബി ജോണായിരുന്നു നിര്‍മാണം. മധു നീലകണ്ഠനായിരുന്നു ഛായാഗ്രാഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.
Read More: എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ?, ഞെട്ടിച്ചോ?, ആദ്യ പ്രതികരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക