Latest Videos

അതിമനോഹര മെലഡിയുമായി കൈലാസ് മേനോൻ; 'ബി​ഗ് ബെന്നി'ലെ 'മനസാ..വചസാ' ​ഗാനം എത്തി

By Web TeamFirst Published Jun 23, 2024, 10:22 PM IST
Highlights

അഭിജിത്ത് അനിൽകുമാറും മരിയ മാത്യുവുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

യു.കെയുടെ മനോഹര ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അതിസുന്ദരമായ ഒരു മെലഡി. ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോന്റെ സം​ഗീതം. ബിനോ അ​ഗസ്റ്റിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബി​ഗ് ബെൻ എന്ന ചിത്രത്തിലെ ആദ്യ ​ഗാനം റിലീസ് ആയി. അഭിജിത്ത് അനിൽകുമാറും മരിയ മാത്യുവുമാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അനു മോഹനും അതിഥി രവിയും ​ഗാനരം​ഗത്തെ അർത്ഥപൂർണ്ണമാക്കുന്നു. 

ഏറെക്കുറെ പൂർണ്ണമായും യു.കെയിൽ ചിത്രീകരിച്ചിരിക്കുന്ന ബി​ഗ് ബെൻ  പ്രജയ് കാമത്ത്, എൽദോ തോമസ്, സിബി അരഞ്ഞാണി എന്നിവർ ചേർന്നാണ്  നിർമ്മിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ ഛായാ​ഗ്രഹണം സജാദ് കാക്കുവാണ്. യു.കെയിൽ നഴ്സായി ജോലിചെയ്യുന്ന ലൗലി എന്ന കഥാപാത്രത്തെയാണ് അതിഥി രവി അവതരിപ്പിക്കുന്നത്. ഭർത്താവായ ജീൻ ആന്റണിയെ അനു മോഹൻ അവതരിപ്പിക്കുന്നു.  ഇവരെ കൂടാതെ വിനയ് ഫോർട്ട്, മിയാ ജോർജ്, ചന്തുനാഥ്, ജാഫർ ഇടുക്കി, ബിജു സോപാനം, നിഷാ സാരം​ഗ്, വിജയ് ബാബു, ഷെബിൻ ബെൻസൻ, ബേബി ഹന്ന മുസ്തഫ തുടങ്ങിയവരും നിരവധി വിദേശികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നേരത്തെ റിലീസ് ചെയ്ത ട്രെയിലറിനും ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.കെയുടെ മനോഹാരിതയും ചിത്രത്തിൽ നന്നായി ഒരുക്കിയിട്ടുണ്ട്.. യു.കെ മലയാളിയായ സംവിധായകൻ ബിനോ അ​ഗസ്റ്റിന്റെ അവിടെയുള്ള അനുഭവസമ്പത്തും സിനിമയുടെ ചിത്രീകരണത്തിൽ ഏറെ സഹായിച്ചു. പൂർണ്ണമായും അനോമോർഫിക്ക് ലെൻസുകളാണ് ബി​ഗ് ബെന്നിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 

‍ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിൽ ജോൺസൺ ആണ്. എഡിറ്റർ റിനോ ജേക്കബ്, അസോസിയേറ്റ് പ്രൊഡ്യൂസർ- കൊച്ചുറാണി ബിനോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -വൈശാലി തുത്തിക, ഉദയ രാജൻ പ്രഭു, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , സംഘടനം- റൺ രവി, ,  പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജയ് പാൽ, ഗിരീഷ് കൊടുങ്ങല്ലൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -വിനയൻ കെ ജെ, പിആർഒ- വാഴൂർ ജോസ്, പിആർ& മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്.  ഫ്രൈഡെ ടിക്കറ്റ്സ് ആണ്  ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. 

'ഞങ്ങൾ ഇപ്പോൾ ഭാര്യയും ഭർത്താവും'; സൊനാക്ഷിയും സഹീര്‍ ഇക്ബാലും വിവാഹിതരായി

click me!