നടൻ ടി പി മാധവൻ അന്തരിച്ചു

By Web TeamFirst Published Oct 9, 2024, 11:14 AM IST
Highlights

എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

കൊല്ലം: മലയാള ചലച്ചിത്ര നടൻ ടി പി മാധവൻ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എൻ.എസ് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടർത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുകയും തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവൻ. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹരിദ്വാറിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ടി പി മാധവന് ആരോ​ഗ്യപ്രശ്നമുണ്ടാകുന്നത്. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ താമസിക്കുന്നതിനിടെ, സുഹൃത്തുക്കൾ ചേർന്ന് ആദ്ദേഹത്തെ ​ഗാന്ധിഭവനിൽ കൊണ്ടാക്കുക ആയിരുന്നു. 

Latest Videos

1935 നവംബർ 7ന് തിരുവനന്തപുരത്ത് ആയിരുന്നു ടി പി മാധവൻ ജനിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പത്രപ്രവർത്തകനായിട്ടായിരുന്നു കരിയർ തുടങ്ങിയത്. നടൻ മധുവുമായുള്ള സൗഹൃദം നാടകത്തിലേക്കും സിനിമയിലേക്കും മാധവനെ എത്തിക്കുക്ക ആയിരുന്നു. നാല്പതാമത്തെ വയസിൽ ആയിരുന്നു അദ്ദേഹം സിനിമയിൽ തുടക്കം കുറിക്കുന്നത്. 

ഒടിടിക്കായി 'കട്ട വെയിറ്റിം​ഗ്', ഒടുവിൽ ചരിത്ര വിജയം; ഓൾ ഇന്ത്യ റേറ്റിങ്ങിൽ വൻനേട്ടവുമായി ആ മലയാള പടം

1975ൽ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കൾ, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനൽ, മോഹിനിയാട്ടം, സീമന്തപുത്രൻ, ശങ്കരാചാര്യർ, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമൻ, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്‌നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!