കങ്കുവ 'ശബ്ദം പ്രശ്നമുണ്ട്' സമ്മതിച്ച് നിര്‍മ്മാതാവ്; നെഗറ്റീവ് കമന്‍റ്സ് വക വയ്ക്കുന്നില്ല, കങ്കുവ 2 ഓണ്‍

By Web Team  |  First Published Nov 15, 2024, 8:07 PM IST

വലിയ പ്രതീക്ഷയോടെ എത്തിയ കങ്കുവയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സംവിധായകൻ ശിവയും നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജയും പ്രതികരിച്ചു. 


ചെന്നൈ : വന്‍ പ്രതീക്ഷയോടെ എത്തിയ കങ്കുവ വലിയ നെഗറ്റീവ് റിവ്യൂകളാണ് ആദ്യ ദിനത്തില്‍ നേടിയത്. എന്നാല്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ശിവ അടക്കം സൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്‍റിനെ തള്ളികളഞ്ഞാണ് പ്രതികരിച്ചത്. 

രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ ചിത്രം. അത് വളരെ നന്നായി വന്നിട്ടുണ്ട്. പ്രേക്ഷകര്‍ നന്നായി ആസ്വദിക്കുന്നുണ്ട്. ഞാനും വളരെ ആഹ്ളാദവാനാണ്. ആദ്യദിനം പ്രേക്ഷകര്‍ക്കൊപ്പം ചിത്രം കണ്ടത് ഗംഭീര അനുഭവമായിരുന്നു എന്നാണ് ശിവ പറഞ്ഞത്. 

Latest Videos

ഇപ്പോഴിതാ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയും ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ചെന്നൈയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് കെഇ ജ്ഞാനവേല്‍ രാജ ചിത്രത്തിന് ലഭിച്ച സമിശ്ര പ്രതികരണം സംബന്ധിച്ച് പ്രതികരിച്ചത്.  

“പല സിനിമകൾക്കും ആദ്യദിനത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത്. എന്നാൽ പിന്നീട് അവയുടെ സ്ഥിതി മാറുകയാണ് ചെയ്യാറ്. കങ്കുവയുടെ കാര്യത്തിലും ഞാൻ അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു. ചിത്രത്തിന്‍റെ മൊത്തം ശബ്ദത്തില്‍ പ്രശ്നമുണ്ടെന്ന് ഞങ്ങൾക്ക് പരാതികൾ ലഭിച്ചിട്ടുണ്ട്. അത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്" കെഇ ജ്ഞാനവേല്‍ രാജ പറഞ്ഞു.നവംബര്‍ 15 വൈകീട്ടോ, 16നോ ഇത് പരിഹരിക്കുമെന്ന് ജ്ഞാനവേല്‍ രാജ കൂട്ടിച്ചേര്‍ത്തു. 

നാല് ദിവസത്തിനുള്ളിൽ സൂര്യയുടെ കരിയറിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി കങ്കുവ മാറുമെന്നും ജ്ഞാനവേൽ രാജ കൂട്ടിച്ചേർത്തു. കങ്കുവ 2 നടക്കും എന്നും  ജ്ഞാനവേൽ രാജ കൂട്ടിച്ചേര്‍ത്തു. സിരുത്തൈ ശിവയ്ക്ക് അജിത് സാറിനൊപ്പം ഒരു പ്രോജക്റ്റ് ഉണ്ട്. അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രം 2025 ഏപ്രിലിൽ ആരംഭിക്കും. അതിന് ശേഷം 2025 അവസാനത്തോടെ ശിവ കങ്കുവ 2ന്‍റെ ജോലി തുടങ്ങുമെന്നും ജ്ഞാനവേല്‍ രാജ പറഞ്ഞു.

വീരം, വേതാളം, വിവേകം, വിശ്വാസം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തിനൊപ്പം സിരുത്തൈ ശിവ ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമായിരിക്കും ഇത്. വിവേകം ഒഴികെ ബാക്കി മൂന്ന് ശിവ അജിത്ത് ചിത്രങ്ങളും തമിഴ്‌നാട്ടിൽ വിജയം നേടിയ ചിത്രങ്ങളായിരുന്നു. കങ്കുവയ്‌ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ അടുത്തത് അജിത്ത് ചിത്രം എന്നത് വലിയ വാര്‍ത്തയായിട്ടുണ്ട്. അജിത്തിന്‍റെതായി അടുത്തതായി വിടാ മുയാർച്ചി എന്ന ചിത്രമാണ് റിലീസ് ആകാനിരിക്കുന്നത്. അതിന് ശേഷം ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 

ദളപതിക്കോട്ട തകര്‍ന്നോ?, കേരളത്തില്‍ ഓപ്പണിംഗില്‍ എത്രാമതാണ് കങ്കുവ?, നേടിയ തുക പുറത്ത്

എവിടെയാണ് കങ്കുവ ഒടിടിയില്‍?, എപ്പോള്‍?, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്

click me!