മാസ് പാട്ടും ആട്ടവും, ലിറിക് വീഡിയോ ഹിറ്റ്, ഗുണ്ടുര്‍ കാരം ആവേശമാകുന്നു

By Web TeamFirst Published Jan 17, 2024, 12:42 PM IST
Highlights

ഗുണ്ടുര്‍ കാരത്തിലെ പാട്ട് പുറത്ത്.

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ഗുണ്ടുര്‍ കാരം. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമ വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം 164 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഗുണ്ടുര്‍ കാരത്തിന്റെ ഗാനത്തിനറെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

രമണ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലമായി ഒരു മാസ് രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

Latest Videos

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനം ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും ഹൈപ്പ് വര്‍ദ്ധിപ്പിച്ച ഘടകമായിരുന്നു. തിരക്കഥയും ത്രിവിക്രം ശ്രീനിവാസാണ്. മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച് എത്തിയ പാട്ടുകള്‍ ഹിറ്റാകുകയാണ്.

Read More: വാലിബൻ ആ നാട്ടില്‍ ഒരു ദിവസം മുന്നേയെത്തും, തെന്നിന്ത്യയിലെ വമ്പൻ റീലീസ്, യുദ്ധം പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!