ഓഗസ്റ്റ് 15ന് ചിത്രം സീ 5ലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നൊരു ആന്തോളജി സിനിമയുണ്ട്. പേര് മനോരഥങ്ങൾ. മലയാളത്തിന്റെ പ്രിയപ്പെട്ട എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ ഏവരും കാത്തിരിക്കുന്നത് മോഹൻലാൽ പടം കാണാനാകും. ഓളവും തീരവും എന്ന ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. പ്രിയദർശൻ ആണ് സംവിധാനം.
ഓളവും തീരത്തിലും പുഴയിൽ നിന്നുമുള്ള രംഗങ്ങൾ ഉണ്ട്. ഈ രംഗങ്ങൾ മോഹൻലാൽ തന്നെയാണ് ചെയ്തതെന്നും ഡ്യൂപ്പ് വേണ്ടെന്ന് അദ്ദേഹം തന്നെ പറയുക ആയിരുന്നുവെന്നും പറയുകയാണ് ലൈൻ പ്രൊഡ്യൂസർ സുധീർ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
6/9 - Here's a glimpse into from the world of will be streaming from August 15th only on pic.twitter.com/TOBIAK7j1o
— Yoodlee Films (@YoodleeFilms)
"ഓളവും തീരവും എന്ന സിനിമയിൽ ലാൽ സാറെടുത്ത ഒരു എഫേർട്ട് പറയാതിരിക്കാൻ പറ്റില്ല. എത്രയോ സിനിമകൾ പെന്റിംഗ് നിൽക്കുമ്പോൾ ഒരാഴ്ചയ്ക്ക് ഉള്ളിലാണ് അദ്ദേഹം ഓളവും തീരവും ചെയ്യാൻ വരുന്നത്. തൊടുപുഴയിൽ തൊമ്മൻകുത്ത് എന്നൊരു സ്ഥലത്ത് ഡ്യൂപ്പ് പോലും ഇല്ലാതെ, ഭയങ്കര അടിയൊഴുക്കുള്ള പുഴയിലാണ് അദ്ദേഹം അഭിനയിച്ചത്. നമ്മൾ ഡ്യൂപ്പ് വച്ചിരുന്നു. പക്ഷേ പുള്ളി പറഞ്ഞു വേണ്ട ഞാൻ തന്നെ ചെയ്യാം. സിനിമയുടെ പെർഫഷന് വേണ്ടി അത്രയും അദ്ദേഹം എഫേർട്ട് എടുത്തിട്ടുണ്ട്. മനോരഥങ്ങളിലെ ഓരോ ആർട്ടിസ്റ്റും എഫേർട്ട് എടുത്തിട്ടുണ്ട് എങ്കിലും ലാൽ സാറിന്റെ കാര്യം എടുത്ത് പറയേണ്ടതാണ്. നമ്മൾ ആദ്യം ലൊക്കേഷൻ കാണാൻ പോയപ്പോഴുള്ള പുഴ ആയിരുന്നില്ല പിന്നീട്. കുത്തിമറിഞ്ഞ് ഒഴുകുന്ന പുഴ ആയിരുന്നു. പെരും മഴയും. കുത്തിയൊലിക്കുന്ന ആ പുഴയിൽ അഭിനയിക്കാൻ അദ്ദേഹം അടുത്ത എഫേർട്ട് അങ്ങേയറ്റം മാനിക്കുകയാണ്", എന്നായിരുന്നു സുധീർ പറഞ്ഞത്. എംടിയുടെ മകൾ അശ്വതിയും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..