ആരേയും കൂസാത്ത മുഖഭാവങ്ങളുമായി അശോകനും കൂട്ടരും; ചർച്ചയായി 'ചാവേർ' സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ

By Web Team  |  First Published Jul 31, 2023, 2:16 PM IST

സൂപ്പർ ഹിറ്റുകളായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയിൽ ചർച്ചാവിഷയമാണ്.


നസിലും ശരീരമാസകലവും വേരുപോലെ പടർന്നു കയറുന്ന കഥാപാത്ര സൃഷ്ടികളുടെ വിളംബരവുമായി വരവറിയിച്ച് 'ചാവേർ' സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ ചർച്ചയാകുന്നു. അവരുടെ ഓരോ പ്രവൃത്തികള്‍ക്ക് പിന്നിലും ഒരു ഉദ്ദേശ്യമുണ്ട്. അതിനായി ഏതറ്റം വരേയും പോകാനും ചോരചിന്താനും അവർക്കൊരു ഭയവുമില്ല. ആരേയും കൂസാത്ത കഥാപാത്രങ്ങളുടെ മുഖഭാവങ്ങളുമായി കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസുമൊന്നിക്കുന്ന 'ചാവേറി'ന്‍റെ മോഷൻ പോസ്റ്റർ വരവറിയിച്ചിരിക്കുകയാണ്. ആദ്യ കാഴ്ചയിൽ തന്നെ സിനിമയിലൊളിപ്പിച്ചിരിക്കുന്ന ദുരൂഹ വഴികളിലേക്കുള്ള പ്രവേശിക കൂടിയാകുന്നുണ്ട് ഈ പോസ്റ്റർ.

സൂപ്പർ ഹിറ്റുകളായ 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രം ഇതിനകം തന്നെ സിനിമാപ്രേമികള്‍ക്കിടയിൽ ചർച്ചാവിഷയമാണ്.  സിനിമയുടേതായി ഇറങ്ങിയ ടൈറ്റിൽ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കുമൊക്കെ ഏവരും ഇതിനകം ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണിപ്പോള്‍ സെക്കന്‍റ് ലുക്ക് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. നെഞ്ചിൽ തറയ്ക്കുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടെ കഥാപാത്രങ്ങളുടെ ജ്വലിക്കുന്ന മുഖഭാവങ്ങളുമായാണ് വേറിട്ട രീതിയിലുള്ള മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്.

Latest Videos

undefined

‘ചാവേറി'ൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന അശോകൻ എന്ന കഥാപാത്രത്തിന്‍റെ ലുക്കും സോഷ്യൽ മീഡിയ മുമ്പും ഏറ്റെടുത്തിരുന്നു. സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനും മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു എന്നതിനാൽ തന്നെ 'ചാവേർ' സിനിമയ്ക്കായി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ടിനു പാപ്പച്ചന്‍റെ മുൻ ചിത്രങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ പ്രമേയം സംസാരിക്കുന്ന ചിത്രമായിരിക്കും 'ചാവേർ' എന്ന് അടിവരയിടുന്നതുമാണ് ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന മോഷൻ പോസ്റ്ററും.

നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്‌: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.

ദുരൂഹത നിറഞ്ഞ നോട്ടം, അടുത്ത ഞെട്ടിക്കലിന് ഒരുങ്ങി ചാക്കോച്ചൻ, മോഷൻ പോസ്റ്റർ പുറത്ത്

'കുഞ്ചാക്കോ ബോബൻ ഒരു വിഷമവും പറഞ്ഞില്ല, കാരവാനില്‍പോലും പോയില്ല'

click me!