1998ൽ റിലീസ് ചെയ്ത ഹരികൃഷ്ണൻസ് ചര്‍ച്ചയാകുന്നു.
കഴിഞ്ഞ കുറച്ച് കാലമായി മമ്മൂട്ടി- മോഹൻലാൽ കോമ്പോ ബിഗ് സ്ക്രീനിൽ കാണാൻ മലയാളികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ അവരെ ഒന്നിപ്പിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. കൊളംബോയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇതിനായി താരരാജാക്കന്മാർ ഇരുവരും ശ്രീലങ്കയിൽ എത്തിക്കഴിഞ്ഞു. ഒപ്പം കുഞ്ചാക്കോ ബോബനും ഉണ്ട്.
കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബൻ പങ്കുവച്ച ഫോട്ടോകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ 1998ൽ റിലീസ് ചെയ്ത ഹരികൃഷ്ണൻസും ചർച്ചയായിരിക്കുകയാണ്. ഈ ചിത്രത്തിൽ മോഹൻലാലിലും മമ്മൂട്ടിയ്ക്കും ഒപ്പം സുദർശൻ എന്ന കഥാപാത്രമായി കുഞ്ചാക്കോ ബോബനും ഒന്നിച്ചിരുന്നു. 26 വർഷങ്ങൾക്ക് ശേഷം ആ കോമ്പോ വീണ്ടും എത്തുന്ന ആവേശത്തിലാണ് പ്രേക്ഷകർ. ഹരികൃഷ്ണൻസുമായി വല്ല ബന്ധവും ഉണ്ടോ എന്ന് ചിലർ ചോദിക്കുന്നുമുണ്ട്. ആദ്യമായി മമ്മൂട്ടി- മോഹൻലാൽ കോമ്പോ തിയറ്ററിൽ കാണാൻ പോകുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
undefined
മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഡീ ഏജിംഗ് ടെക്‍നോളജി ചിത്രത്തിൽ എഉപയോഗിക്കുന്നുണ്ടെന്നും പറയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ ഡീ ഏജിംഗ് ടെക്‍നോളജി ആദ്യമായി ഉപയോഗിക്കുന്ന മലയാള സിനിമ കൂടിയാകും ഇത്. എന്തായാലും 'ബിഗ് എംസി'നെ വച്ച് എന്ത് മാജിക്കാണ് സംവിധായകൻ ചെയ്യാൻ പോകുന്നതെന്ന് കാത്തിരുന്ന കാണേണ്ടിയിരിക്കുന്നു.
സംഗീതം രവി ബസ്റൂർ, ആലാപനം ഡബ്സി, വരികൾ വിനായക്; മാർക്കോ ഫസ്റ്റ് സിങ്കിൾ കലക്കും
മലൈക്കോട്ടൈ വാലിബൻ ആണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി ആയിരുന്നു സംവിധാനം. ടർബോയാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. വൈശാണ് ആയിരുന്നു സംവിധാനം. അമൽ നീരദ് സംവിധാനം ചെയ്ത ബോഗെയ്ൻവില്ലയാണ് കുഞ്ചാക്കോയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം