കുടുകുടെ ചിരിപ്പിക്കാൻ ജെറി വരുന്നൂ, ട്രെയിലര്‍ പുറത്തുവിട്ടു

By Web TeamFirst Published Feb 4, 2024, 4:03 PM IST
Highlights

ചിരിക്ക് പ്രാധാന്യം നല്‍കി ജെറിയുടെ ട്രെയിലര്‍ പുറത്തുവിട്ടു.

കോട്ടയം നസീറിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജെറി. സംവിധാനം നിര്‍വഹിക്കുന്നത് അനീഷ് ഉദയ്‍യാണ്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രവുമാണ് ജെറി. കുടുകുടാ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങളുമായി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്ന എന്നതാണ് ജെറിയുടെ പുതിയ അപ്‍ഡേറ്റ്.

കോട്ടയം നസീറിനു പുറമേ ജെറി സിനിമയില്‍ സണ്ണി ജോസഫ്, പ്രമോദ് വെളിയനാടും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ. ഛായാഗ്രഹണം നിസ്‍മൽ നൗഷാദ്. സംഗീതം അരുൺ വിജയ്.

Latest Videos

ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്യുന്ന ചിത്രമായ ജെറി ജെയ്‌സണും ജോയ്‌സണും ചേർന്ന് ജെ സിനിമാ കമ്പനിയുടെ ബാനറിൽ ആണ് നിര്‍മിക്കുന്നത്. സരിഗമയാണ് ഓഡിയോ റൈറ്റ്സ് നേടിയിരിക്കുന്നത്. അടുത്തിടെ  ജെറിയുടേതായി പുറത്തുവിട്ട ഒരു ടീസർ, പ്രൊമോ സോങ്ങ് 'കലപില' എന്നിവക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.  ജെറിയുടേതായി പുറത്തുവിട്ട് ചര്‍ച്ചയായി മാറിയ ട്രെയിലറില്‍ എലിക്ക് പിന്നാലെ വട്ടം നിക്കുന്ന നാട്ടുകാർ, ഇതെങ്ങനെയെങ്കിലും തലയിൽ നിന്നൊഴിഞ്ഞെങ്കിലെന്ന് വേവലാതിപ്പെടുന്ന വീട്ടുകാർ, പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെടാ എന്ന മട്ടിൽ എലി തുടങ്ങിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതും ചിരിക്ക് വക നല്‍കുന്നതിനാല്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വിനായക് ശശികുമാറിനൊപ്പം ജെറി എന്ന സിനിമയുടെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അജിത് പെരുമ്പാവൂരൂമാണ്. പ്രൊജക്ട് ഡിസൈൻ: സണ്ണി ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ മുജീബ് ഒറ്റപ്പാലം. പ്രദീപ് എം വി ജെറി സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനും വസ്ത്രാലങ്കാരം: രാംദാസ് താനൂരും മേക്കപ്പ് ഷൈൻ നെല്ലങ്കയും, സൗണ്ട് മിക്സിംഗ് സിനോയ് ജോസഫും വി.എഫ്.എക്സ് റോ ആൻഡ് ന്യൂ സ്റ്റുഡിയോസും കളറിസ്റ്റ് ലിജു പ്രഭാകറും സൗണ്ട് ഡിസൈൻ പ്രശാന്ത് പി മേനോനും സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്‍ണനും ഡിസൈൻസ് ജിതേശ്വരൻ ഗുണശേഖരനും പിആർ ആൻഡ് മാർക്കറ്റിംഗ തിങ്ക് സിനിമയും ആണ് നിര്‍വഹിക്കുന്നത്.

Read More: ഗുണ്ടുര്‍ കാരം ഇനി ഒടിടിയിലേക്ക്, ഒടുവില്‍ റിലീസ് പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
click me!