സിനിമകളുടെ ഓൺലൈൻ റിലീസ് ആകാം, ചര്‍ച്ച നടത്തുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

By Web Team  |  First Published May 20, 2020, 3:14 PM IST

ഇപ്പോൾ ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി സംഘടന ചർച്ച നടത്തും. ഇതനുസരിച്ച് ഒടിടി റിലീസിന് താൽപ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും


കൊച്ചി: കൊവിഡ് വൈറസിന്‍റെയും ലോക്ഡൗണിന്‍റെയും സാഹചര്യത്തില്‍ മലയാള സിനിമകളുടെ ഓൺലൈൻ റിലീസിനെ പിന്തുണച്ച് ‍നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിലവിലെ സാഹചര്യത്തില്‍ ഒടിടി റിലീസ് വേണോയെന്ന് നിർമ്മാതാക്കൾക്ക് തീരുമാനിക്കാം. ഇപ്പോൾ ചിത്രീകരണം പൂർത്തിയായ 15 സിനിമകളുടെ നിർമ്മാതാക്കളുമായി സംഘടന ചർച്ച നടത്തും. ഇതനുസരിച്ച് ഒടിടി റിലീസിന് താൽപ്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കും. തുടർന്ന് ഫിയോക് ഉൾപ്പെടെയുള്ള ചലച്ചിത്ര സംഘടനകളുമായും അസോസിയേഷൻ ചർച്ച നടത്തുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി. 

സൂഫിയും സുജാതയും എന്ന ചിത്രം ഒ ടി ടി  റിലീസിന് തീരുമാനിച്ച വിജയ് ബാബുവിനെതിരെ മറ്റ് ചലച്ചിത്ര സംഘടനകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ റിലീസ് വിവാദം ചർച്ച ചെയ്യാൻ നിര്‍മ്മാതാക്കളുടെ സംഘടന യോഗം ചേര്‍ന്നത്. 

Latest Videos

undefined

ഓൺലൈൻ റിലീസിൽ നിന്നും പിന്മാറി കൂടുതൽ മലയാള ചിത്രങ്ങൾ, തീരുമാനത്തിലുറച്ച് വിജയ് ബാബു

അതേ സമയം ഒടിടി റിലീസ് വിവാദം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് പ്രതികരിച്ചു. ഒടിടി റിലീസിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നൽകിയിരുന്നു. ഇതിന് മറുപടി കിട്ടിയ ശേഷം തുടർ ചർച്ചകൾ ഉണ്ടാകുമെന്നും ഫിയോക് വ്യക്തമാക്കി. 

കൊവിഡ് കാലത്തെ ബോളിവുഡിന്‍റെ ഈദ് റിലീസ്; 'ഘൂംകേതു' ട്രെയ്‍ലര്‍

 

click me!