വൻ താര നിരയുമായി 'കഥ ഇന്നുവരെ' സെപ്റ്റംബർ 20ന് പ്രദർശനത്തിനെത്തും

By Web Team  |  First Published Aug 24, 2024, 8:51 PM IST

പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.

Katha Innuvare will hit the screens on September 20 with a huge cast vvk

കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” സെപ്റ്റംബർ 20നു പ്രദർശനത്തിനെത്തും. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് നായികയായിട്ട് എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.

നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

Latest Videos

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ

പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ- ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്. കേരളത്തിൽ ഐക്കൺ സിനിമാസ് ആണ് ഡിസ്ട്രിബൂഷൻ. ഗൾഫിൽ ഫാർസ് ഫിലിംസ് ആണ് ഡിസ്ട്രിബൂഷൻ നിർവഹിക്കുന്നത്.

ആംസ്ട്രോങ് വധക്കേസില്‍ പൊലീസ് ചോദ്യം ചെയ്തുവെന്ന വാര്‍ത്ത നിഷേധിച്ച് സംവിധായകന്‍ നെല്‍സണ്‍

'ചലച്ചിത്ര അക്കാദമി ചെയർമാൻ' രഞ്ജിത്ത് ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് നീക്കം ചെയ്തു
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image