വേദ ബോക്സോഫീസില്‍ വീണു; നിരാശയില്ലെന്നും, അഭിമാനമുണ്ടെന്നും ജോൺ എബ്രഹാം

By Web Team  |  First Published Aug 26, 2024, 7:34 AM IST

തന്റെ പുതിയ ചിത്രം വേദ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും ചിത്രത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് നടൻ ജോൺ എബ്രഹാം. 

John Abraham reacts to Vedaas under-performance at the box office

മുംബൈ: ബോക്സോഫീസില്‍ വലിയ പ്രകടനം നടത്തിയില്ലെങ്കിലും അടുത്തിടെ ഇറങ്ങിയ തന്‍റെ ചിത്രം വേദയെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്ന് നടൻ ജോൺ എബ്രഹാം. നിഖിൽ അദ്വാനി സംവിധാനം ചെയ്ത, ആക്ഷൻ-ഡ്രാമ ബോക്സ് ഓഫീസിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നിരുന്നില്ല. സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ റിലീസായ ചിത്രം സ്ത്രീ 2വുമായി ഏറ്റുമുട്ടിയതാണ് വേദയെ മോശം ചിത്രമാക്കിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഇപ്പോള്‍ റേഡിയോ സിറ്റിക്ക് നൽകിയ അഭിമുഖത്തിൽ, സിനിമ ബോക്സോഫസില്‍ നല്ല പ്രകടനം കാഴ്ചവച്ചില്ലെന്ന് സമ്മതിച്ചു. എന്തായാലും താൻ ഇതൊരു നല്ല ചിത്രമാണ് എന്നതില്‍ ഉറച്ചുനിൽക്കുന്നുവെന്ന് ജോൺ എബ്രഹാം പറഞ്ഞു. 

Latest Videos

“ഇത് ചെയ്യാൻ അല്‍പ്പം ധൈര്യം വേണ്ട സിനിമയാണ്. ബട്‌ല ഹൗസിന് ശേഷം നിഖിലിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ ഞാൻ സത്യസന്ധമായി ആഗ്രഹിച്ചിരുന്നു. വിജയവും പരാജയവും എന്നതിലുപരി, നിങ്ങളുടെ സിനിമയിലൂടെ നിങ്ങൾ പങ്കിടുന്ന സന്ദേശമാണ് കൂടുതൽ പ്രധാനം. 

ഞങ്ങൾ അത് മനോഹരമായി ഈ ചിത്രത്തില്‍ പറഞ്ഞിട്ടുണ്ട്, പക്ഷേ പറഞ്ഞ വിഷയം കഠിന്യം കൂടിയതാണ് എന്ന വസ്തുത മറരക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങളുള്ള സിനിമകൾ കാണാൻ ആളുകൾക്ക് താൽപ്പര്യമില്ലെങ്കിൽ, അവരെ കുറ്റം പറയാന്‍ പറ്റില്ല അത് അവരുടെ തിരഞ്ഞെടുപ്പാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു. എന്നാൽ എപ്പോഴെങ്കിലും ഈ വിഷയത്തെ ഇത്തരക്കാര്‍ അഭിമുഖീകരിക്കേണ്ടി വരും. 

എന്നാല്‍ ഒരു മികച്ച സിനിമ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. നിഖിലിന്‍റെയും എന്‍റെയും ഒരുമിച്ചുള്ള ഏറ്റവും മികച്ച വർക്ക് ഇതായിരിക്കാം. എന്നാല്‍ ചിത്രം വാണിജ്യപരമായി വിജയിക്കാത്തതില്‍ ഖേദമുണ്ട്. വിഷമം തോന്നും അത് സാധാരണയായി. അത് ഇത്തരം സിനിമകള്‍ അനിശ്ചിതത്വത്തിലാകുമോ എന്ന ചിന്തയില്‍ നിന്ന് ഉണ്ടാകുന്നതാണ്. 

എന്നാൽ വേദയില്‍ എല്ലാം നന്നായിരുന്നു. ഛായാഗ്രഹണം മുതൽ ആക്ഷൻ വരെയുള്ള എല്ലാ ഡിപ്പാർട്ട്‌മെന്‍റുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. ആളുകള്‍ തിരക്കഥയില്‍ ചില പ്രശ്നങ്ങള്‍ പറഞ്ഞു. എല്ലാവരുടെയും കാഴ്ചപ്പാടുകളെ ഞങ്ങൾ മാനിക്കുന്നു. പക്ഷേ ഒരു നല്ല സിനിമ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു" ജോൺ എബ്രഹാം പറഞ്ഞു.

'മുഞ്ജ്യ' ഒടുവില്‍ ഒടിടിയില്‍: 30 കോടി മുടക്കി 132 കോടി നേടിയ 'സൂപ്പര്‍ നാച്യൂറല്‍' പടം ഹോട്ട്സ്റ്റാറില്‍

'ഓണത്തിന് കടലില്‍ അടിപ്പൂരം': 'കൊണ്ടല്‍' ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image