'പുത്തൻ അനുഭവം, മലയാള സിനിമയുടെ തലവര മാറും, ക്വാളിറ്റിയിൽ കത്തനാർ ഞെട്ടിക്കും'; കുറിപ്പ് വൈറൽ

By Web TeamFirst Published Jul 7, 2024, 8:28 PM IST
Highlights

75 കോടിയാണ് കത്തനാരുടെ ബജറ്റ് എന്നാണ് അനൗദ്യോഗിക വിവരം. 

ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു സിനിമയുണ്ട്. ജയസൂര്യ നായകനായി എത്തുന്ന ബി​ഗ് ബജറ്റ് ചിത്രം കത്തനാർ. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഈ അവസരത്തിൽ ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ്റ് ആയെത്തിയ രാഹുൽ എന്ന യുവാവ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 

മലയാള സിനിമയുടെ തലവര യഥാർത്ഥത്തിൽ മാറ്റാൻ പോകുന്ന സിനിമയാണ് കത്തനാരെന്നും ഇതുവരെ അനുഭവിക്കാത്ത മികച്ച തിയറ്റർ എക്സ്പീരിയൻസ് ആകും ലഭിക്കാൻ പോകുന്നതെന്നും രാഹുൽ പറയുന്നു. മേക്കിംഗ് ക്വാളിറ്റി കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ചിത്രം ഞെട്ടിക്കുമെന്നും രാഹുൽ പറയുന്നുണ്ട്. സിനിഫീല്‍ എന്ന സിനിമാ ഗ്രൂപ്പില്‍ ആയിരുന്നു രാഹുലിന്‍റെ പോസ്റ്റ്. 

Latest Videos

"ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി ഇത്തവണ എറണാകുളത്തേക്ക് വണ്ടി കയറിയപ്പോൾ അറിഞ്ഞില്ല മലയാളത്തിലെ തന്നെ ബ്രഹ്മാണ്ഡം എന്ന് വിളിക്കാവുന്ന ചിത്രത്തിലേക്ക് ആണ് അഭിനയിക്കാൻ പോകുന്നത് എന്ന്. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. മലയാള സിനിമയുടെ തലവര യഥാർത്ഥത്തിൽ മാറ്റാൻ പോകുന്നത് കത്തനാർ ആണ്. നമ്മൾ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത തീയറ്റർ എക്സ്പീരിയൻസ്, ഒരു പുത്തൻ അനുഭവം അതായിരിക്കും കത്തനാർ..പിന്നെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും അന്നു നടന്നു. എൻ്റെ  ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട, ജീവിതത്തിലൊരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ സംഭവിക്കുകയും അത്രയും മനോഹരം ആയ നിമിഷങ്ങളും എനിക്ക് കത്തനാർ ലൊക്കേഷനിൽ നിന്നു കിട്ടി. ജയസൂര്യയെ നായകൻ ആക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ തന്നെ ഏറ്റവും ചെലവ് ഏറിയ ചിത്രം ആണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ സിനിമയിൽ അനുഷ്ക, പ്രഭുദേവ, വിനീത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു. ഒരു കാര്യം ഉറപ്പ് ആണ്, മേക്കിംഗ് ക്വാളിറ്റി കൊണ്ട് ഈ സിനിമ തീർച്ചയായും നമ്മളെ ഞെട്ടിച്ചിരിക്കും..", എന്നാണ് രാഹുൽ കുറിച്ചത്. 

സുപ്രീം യാസ്കിൻ ഒന്ന് മാറിക്കെ, ഇനി 'കൊറിയൻ ലാലേട്ടന്റെ'വരവ്; പ്രഭാസിന്റെ വില്ലനാകാൻ മാ ഡോങ്-സിയോക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!