സിനിമയിൽ ആരേയും അറിയില്ല, ചാനലിൽ വെളിപ്പെടുത്തൽ കണ്ടപ്പോൾ വിഷമം; സിദ്ദിഖിനും രഞ്ജിത്തിനും എതിരായ പരാതിക്കാരൻ

By Web Team  |  First Published Aug 25, 2024, 5:10 PM IST

പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കൊച്ചി സ്വദേശി അജികുമാർ ടി പി  ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

I don't know anyone in the cinema I was sad when I saw the revelation on the channel Complainant against Siddique and Ranjith

കൊച്ചി: വാർത്ത ചാനലുകളിൽ നടിമാരുടെ വെളിപ്പെടുത്തലുകൾ കണ്ടാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് സിദ്ദിഖിനെതിരെയും രഞ്ജിത്തിനെതിരെയും പരാതി നൽകിയ ആൾ. പരാതിയിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും കൊച്ചി  വൈറ്റില സ്വദേശി സ്വദേശി അജികുമാർ ടിപി  ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.  

സിനിമ മേഖലയിൽ ആരെയും പരിചയമില്ല. സിദ്ദിഖിനെതിരായ വെളിപ്പെടുത്തൽ പോക്സോ കേസിന്റെ പരിധിയിൽ വരുന്നതാണ്. രേവതി സന്പത്തിന്റെ വാക്കുകൾ പ്രകാരം അവര്‍ പ്ലസ് ടു കഴിഞ്ഞ് നിൽക്കുമ്പോഴാണ് അതിക്രമത്തിന് ഇരയായയത്. അവരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടൻ സിദ്ദിഖിനെതിരെ പരാതി നൽകിയത്. ഒരു പൗരൻ എന്ന നിലയ്ക്കാണ് അത്. ആ നടികൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ കേട്ടപ്പോൾ സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

Latest Videos

സിദ്ദിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.  സിദ്ദിഖിനെതിരെ പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണെന്നാണ് വിവരം. പൊലീസ് പരാതി പരിശോധിച്ചുവരികയാണ്.

ആരോപണം ഉയർന്നതോടെ താര സംഘടനയായ 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് സിദ്ദിഖ് തന്ന‍റെ രാജി വാര്‍ത്ത സ്ഥിരീകരിച്ചു. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹൻ ലാലിന് സിദ്ദിഖ് രാജി കത്ത് നൽകി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടർന്നാണ് സിദ്ദിഖിന്‍റെ രാജി.

യുവ നടി രേവതി സമ്പത്ത് ഇന്നലെയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. രേവതി സമ്പത്തിന്‍റെ ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകൾ പുറത്തുവന്നത്. നടി പരാതി നൽകുകയാണെങ്കിൽ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച വിവരം.

ടെസ് ജോസഫിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുകേഷ്; 'പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, തന്നെ ടാർഗറ്റ് ചെയ്യുന്നു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image