ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരും
പ്രേമലുവിന് ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനാവുന്ന ഐ ആം കാതലന്‍ നാളെ തിയറ്ററുകളില്‍. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ഗിരീഷ് എ ഡി ചിത്രങ്ങളിലും നസ്‍ലെന്‍ ഉണ്ടായിരുന്നുവെങ്കിലും ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രം പ്രേമലുവിലെ നായകനായിരുന്നു. ഇതരഭാഷാ സിനിമാപ്രേമികളുടെ പ്രീതി നേടിയ ചിത്രമായും ഇത് മാറി. പ്രേമലു നേടിയ വന്‍ വിജയം ഐ ആം കാതലന്‍റെ കേരള സ്ക്രീന്‍ കൗണ്ടിലും പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ 208 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തുന്നത്. പ്രേമലു റിലീസ് ചെയ്തത് 142 സ്ക്രീനുകളില്‍ ആയിരുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ഡോ. പോൾസ് എന്റർടെയ്ന്‍മെന്‍റ്സിന്‍റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണം ചെയ്യുന്നത്.
undefined
അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധനാണ്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്, സംഗീതം സിദ്ധാർത്ഥ പ്രദീപ്.
കലാസംവിധാനം വിവേക് കളത്തിൽ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് സിനൂപ് രാജ്, വരികൾ സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യൂഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ, പിആർഒ ശബരി.
ALSO READ : ഐഎഫ്എഫ്ഐ മത്സര വിഭാഗത്തിലേക്ക് 'തണുപ്പ്'