ഇനി ദുല്‍ഖറിന്റെ ലക്കി ഭാസ്‍കര്‍, ആദ്യ ഗാനം പുറത്ത്

By Web TeamFirst Published Jun 19, 2024, 1:31 PM IST
Highlights

ദുല്‍ഖറിന്റെ ലക്കി ഭാസ്‍കര്‍ സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു.

ദുല്‍ഖര്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍. തെലുങ്കില്‍ വീണ്ടും നായകനായി വരുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. ഒരു സാധാരണക്കാരണക്കാരന്റെ കഥ പറയുന്നതാണ് ലക്കി ഭാസ്‍കര്‍. മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു.

മലയാളത്തില്‍ മിണ്ടാതെ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടത്. യാസിൻ നിസാറും ശ്വേത മോഹനും ചിത്രത്തിനായി ഗാനം ആലപിച്ചിരിക്കുന്നു. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന വൈശാഖ് സുഗുണൻ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിമിഷ് രവി ആണ്.

Latest Videos

ദുല്‍ഖര്‍ നായകനാകുന്ന ലക്കി ഭാസ്‍കര്‍ സംവിധാനം ചെയ്യുന്നത് വെങ്കട് അറ്റ്‍ലൂരി ആണ്. നിര്‍മാണ നിര്‍വഹണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്.  മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. റിലീസ് 2024 സെപ്റ്റംബര്‍ 27നും ചിത്രത്തിന്റെ പിആര്‍ഒ ശബരിയുമാണ്.

കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തനെത്തിയത്. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്‍തത് അഭിലാഷ് ജോഷിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്.  ജേക്സ്‌ ബിജോയ്‍യും ഷാൻ റഹ്‍മാനുമാണ് സംഗീതം ഒരുക്കിയത്. അഭിലാഷ് എൻ ചന്ദ്രനായിരുന്നു തിരക്കഥ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത സിനിമയില്‍ പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സംഘട്ടനം രാജശേഖർ നിര്‍വഹിച്ച ദുല്‍ഖര്‍ ചിത്രത്തിന്റെ മേക്കപ്പ് റോണെക്സ് സേവ്യര്‍,  പ്രൊഡക്ഷൻ ഡിസൈനർ നിമേഷ് താനൂർ, കൊറിയോഗ്രാഫി ഷെറീഫ്, വസ്ത്രാലങ്കാരം പ്രവീൺ വർമ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വര്‍, സ്റ്റിൽ ഷുഹൈബ് എസ് ബി കെ എന്നിവരുമാണ് മറ്റ് പ്രവര്‍ത്തകര്‍.

Read More: തങ്കലാനില്‍ ഹോളിവുഡ് നടൻ ഡാനിയേലും, ഫസ്റ്റ് ലുക്ക് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!