കോടികള്‍ കൊയ്യുമോ ബ്രദര്‍?, പ്രമോഷൻ ഫോട്ടോയില്‍ സ്റ്റൈലിഷായി നടൻ ജയം രവി

By Web TeamFirst Published Oct 26, 2024, 9:49 PM IST
Highlights

ജയം രവി നായകനാകുന്ന ബ്രദര്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്.

ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ബ്രദര്‍. ബ്രദറിന്റെ പ്രമോഷൻ തിരക്കിലാണ് തമിഴ് താരം ജയം രവി. വലിയ പ്രചരണമാണ് ചിത്രത്തിനായി ദുബായ്‍യിലടക്കം താരം നടത്തുന്നത്. ദുബായ്‍യില്‍ നിന്നുള്ള താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോകളും ശ്രദ്ധയാകര്‍ഷിക്കുകയാണ്. വലിയ തിരിച്ചു വരവിനാണ് ബ്രദറിലൂടെ താരം ഉദ്ദേശിക്കുന്നത്. നിയമ വിദ്യാര്‍ഥിയായിട്ടാണ് ബ്രദറില്‍ നായകനായ താൻ വേഷമിടുന്നതെന്ന് ജയം രവി വെളിപ്പെടുത്തിയിരുന്നു. പ്രിയങ്ക മോഹൻ ബ്രദറില്‍ അധ്യാപികയാണെന്നും പറയുന്നു ജയം രവി.

സംവിധായകൻ എം രാജേഷ് കോമഡി സിനിമകള്‍ക്ക് പേരെടുത്തയാളാണെന്ന് ജയം രവി ചൂണ്ടിക്കാട്ടിയിരുന്നു. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേതെന്നും ജയം രവി വ്യക്തമാക്കുന്നു. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്‍തിട്ടെന്നും മനോഹരമായ ഡാൻസ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊൻവണ്ണൻ, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.

Latest Videos

ജയം രവി നായകനായി ചിത്രങ്ങളില്‍ ഒടുവില്‍ സൈറണാണ് പ്രദര്‍ശനത്തിന് എത്തിയ ഒന്ന്. മലയാളി നടി അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ ജയം രവിയുടെ ജോഡിയായി എത്തിയത്. കീര്‍ത്തി സുരേഷ് ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും സൈറണുണ്ട്. വൻ വിജയം നേടാൻ സൈറണ്‍ സിനിമയ്‍ക്ക് സാധിച്ചില്ല.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. തിരക്കഥയും ആന്റണി ഭാഗ്യരാജാണ് എഴുതിയിരിക്കുന്നത്. ശെല്‍വകുമാര്‍ എസ് കെയുടേതാണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു.

Read More: ജോജു ജോര്‍ജിന്റെ പണി ഞെട്ടിക്കുന്നു, കളക്ഷൻ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!