'എന്താണീ പടച്ച് വിട്ടിരിക്കുന്നത്' : 55 കോടി ബജറ്റ് പടം പൊട്ടി, ഒടുവില്‍ ഒടിടിയില്‍, അവിടെയും ഏയറില്‍ !

By Web TeamFirst Published Sep 9, 2024, 11:58 AM IST
Highlights

റാം പൊത്തിനേനി നായകനായ പുരി ജഗന്നാഥ് ചിത്രം ഡബിൾ ഐസ്മാർട്ട് ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെ ഒടിടിയിലും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. ചിത്രത്തിന്റെ കാലഹരണപ്പെട്ട കഥ, മോശം സംഗീതം, പരസ്യവേലകളുടെ അഭാവം എന്നിവയാണ് പരാജയ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഹൈദരാബാദ്: റാം പൊത്തിനേനി നായകനായി എത്തിയ ചിത്രമാണ് ഡബിള്‍ ഐ സ്‍മാര്‍ട്ട് . സംവിധാനം നിര്‍വഹിച്ചത് തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ പുരി ജഗന്നാഥാണ്. കാവ്യ താപർ ആയിരുന്നു ചിത്രത്തില്‍ നായികയാകുന്നു. ഡബിള്‍ ഐ സ്‍മാര്‍ട്ട് സിനിമ 2019-ൽ പുറത്തിറങ്ങിയ ഐസ്മാർട്ട് ശങ്കറിന്‍റെ രണ്ടാം ഭാഗമാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ലൈഗര്‍ എന്ന ചിത്രത്തിന്‍റെ വന്‍ പരാജയത്തിന് ശേഷം പുരി ജഗന്നാഥ് എടുത്ത ഈ ചിത്രവും അദ്ദേഹത്തിന് ബോക്സോഫീസ് ഭാഗ്യം നല്‍കിയില്ല. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസായത്. ആരാധകരില്‍ നിന്നും സിനിമ നിരൂപകരില്‍ നിന്നും ഒരുപോലെ മോശം റിവ്യൂവാണ് ചിത്രം നേടിയത്. 

Latest Videos

മൌത്ത് പബ്ലിസിറ്റി മോശമായതും, പോസ്‌റ്റ്-റിലീസ് പ്രമോഷനുകളുടെ അഭാവവും കാരണം ഡബിൾ ഐസ്‌മാർട്ട് ഒരു വലിയ ബോക്സോഫീസ് ദുരന്തമായി മാറിയെന്നാണ് വണ്‍ടൂത്രി തെലുങ്ക്.കോം പറയുന്നത്. ഏകദേശം 55 കോടിയോളം രൂപയിലേറെയാണ് ചിത്രത്തിന്‍റെ ബജറ്റ്. എന്നാല്‍ ഏകദേശം 11 കോടി രൂപ മാത്രമാണ് ചിത്രം ആഗോളതലത്തില്‍ ഷെയർ നേടിയത്. 

ഇപ്പോള്‍ റിലീസായി ഒരുമാസം തികയും മുന്‍പ് 21മത്തെ ദിവസം ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. എന്തായാലും ചിത്രത്തിന് ഒടിടിയിലും വലിയ തോതില്‍ ട്രോളാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിത്രത്തില്‍ പലയിടത്തും തുടര്‍ച്ച പോലും ലഭിക്കുന്നില്ലെന്നാണ് സ്ക്രീന്‍ ഷോട്ട് അടക്കം പ്രചരിക്കുന്നത്. എന്തായാലും ഒടിടിയിലും വലിയ പരാജയമാണ് ചിത്രം എന്നാണ് വിവരം. 

പുരി ജഗന്നാഥിൻ്റെ കാലഹരണപ്പെട്ട കഥ, സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ അഭാവം, അലി അവതരിപ്പിക്കുന്ന വിചിത്രമായ കോമഡി ട്രാക്ക് എന്നിവയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

അതേ സമയം പുരി ജഗനാഥ് എന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍റെ കരിയര്‍ പോലും ഈ ചിത്രം പ്രതിസന്ധിയിലാക്കിയെന്നാണ് വിവരം. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവായ പുരി ജഗനാഥിന് വലിയ തിരിച്ചടിയാണ് ചിത്രം. പോക്കിരി പോലെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ എടുത്ത സംവിധായകന്‍റെ അവസ്ഥയില്‍ ശരിക്കും ഞെട്ടിയിരിക്കുകയാണ് ടോളിവുഡ്.

'രാക്ഷസന്‍' നിര്‍മ്മാതാവ് ദില്ലി ബാബു അന്തരിച്ചു 

ദീപികയുടെയും രൺവീറിന്‍റെയും കുഞ്ഞിന്‍റെ ഭാവി പ്രവചനം തകൃതി: സൂര്യരാശി പറയുന്നതെന്ത്?

click me!