വൻ ഓഫറാണ് കൊണ്ടല്‍ സിനിമയുടെ ടിക്കറ്റിനും പ്രഖ്യാപിച്ചത്.
ഇന്ന് രാജ്യത്ത് ദേശീയ ചലച്ചിത്ര ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. രാജ്യത്തെ മള്‍ട്ടിപ്ലക്സ് ശൃംഖലകളുടെ തിയറ്ററുകളിലാണ് ഇങ്ങനെ ദേശിയ തലത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കുന്നത്. ടിക്കറ്റ് ഒന്നിന് 99 രൂപയ്‍ക്ക് സിനിമ കാണാൻ മള്‍ട്ടിപ്ലക്സ് ശൃംഖലയിലെ തെരഞ്ഞെടുത്ത സ്‍ക്രീനുകളില്‍ അവസരം നല്‍കുകയാണ് സംഘാടകര്‍.
ആന്റണി വര്‍ഗീസിന്റെ കൊണ്ടലിനും ചലച്ചിത്ര ദിനത്തിലെ ഓഫര്‍ പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുണ്ട്. 99 രൂപയ്‍ക്ക് തെരഞ്ഞെടുത്ത സ്ക്രീനില്‍ സിനിമ കാണാനാണ് അവസരം. കൊണ്ടലിന് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയ കുടുംബ ചിത്രമാണ് കൊണ്ടല്‍.
Watch at 99 Rs tomorrow on selected screens pic.twitter.com/32rWJeVcfT
— Friday Matinee (@VRFridayMatinee)
undefined
ആന്റണി വര്‍ഗീസ് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് അജിത് മാമ്പള്ളി ആണ്. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നതാണ് ആന്റണി വര്‍ഗീസ് നായകനാകുന്ന കൊണ്ടല്‍. കൊണ്ടലിന്റെ പ്രധാന ഒരു ഹൈലൈറ്റെന്ന് പറയുന്നത് കടലിൽ വെച്ച് ചിത്രീകരിച്ച ആക്ഷൻ രംഗങ്ങള്‍ ആണ്. ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളാണ്.
ആന്റണി വർഗീസിനൊപ്പം കന്നഡയില്‍ നിന്നുള്ള താരം രാജ് ബി ഷെട്ടിക്ക് പുറമേ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‍മ കുമാരി എന്നിവരും കൊണ്ടലില്‍ ഉണ്ട്. പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ഛായാഗ്രഹണം ദീപക് ഡി മേനോൻ. കലാസംവിധാനം അരുൺ കൃഷ്‍ണ നിര്‍വഹിച്ച ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ്അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, പിആർഒ ശബരി എന്നിവരുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക