3 ദിവസം, 50 ലക്ഷം കാഴ്ചകള്‍! നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ടോപ്പ് 10 ല്‍ നാലാമതെത്തി ആ ഇന്ത്യന്‍ ത്രില്ലര്‍

By Web TeamFirst Published Oct 31, 2024, 8:00 PM IST
Highlights

25 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം. ലീഗല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

ഇന്ത്യന്‍ സിനിമയ്ക്ക് വലിയ സാധ്യതകളാണ് ഒടിടി പ്ലാറ്റ്ഫോമുകള്‍ തുറന്നിട്ടത്. തിയറ്ററിനും സാറ്റലൈറ്റിനുമൊപ്പം മറ്റൊരു വരുമാന മാര്‍ഗം കൂടി ലഭിച്ചതിനൊപ്പം പുതിയ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ സഹായിച്ചു. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് അവരുടെ ​ഗ്ലോബല്‍ ടോപ്പ് 10 പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുണ്ട്. 

നെറ്റ്ഫ്ലിക്സ് പ്രതിവാരം പ്രസിദ്ധീകരിക്കുന്ന ട്രെന്‍ഡിം​ഗ് കണക്കുകളില്‍ ഒക്ടോബര്‍ 21 മുതല്‍ 27 വരെയുള്ള വാരത്തിലെ കണക്കാണ് ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയത്. ആ​ഗോള തലത്തില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കണ്ട ഇം​ഗ്ലീഷ് ഇതര ചിത്രങ്ങളില്‍ 4, 7, 9 സ്ഥാനങ്ങളില്‍ ഇന്ത്യന്‍ ചിത്രങ്ങളാണ്. നാലാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സിന്‍റെ ഡയറക്റ്റ് റിലീസ് ആയിരുന്ന ഹിന്ദി ചിത്രം ദോ പത്തി ആണ്. കൃതി സനോണ്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ കജോള്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലീ​ഗല്‍ ത്രില്ലര്‍ ​ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക ചതുര്‍വേദിയാണ്.

Latest Videos

25-ാം ദിവസം എത്തിയ ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് ലഭിച്ചത് 50 ലക്ഷത്തിലധികം കാഴ്ചകളാണ്. ഏഴാം സ്ഥാനത്ത് തമിഴ് ചിത്രം മെയ്യഴകനും ഒന്‍പതാം സ്ഥാനത്ത് അക്ഷയ് കുമാറിന്‍റെ ഹിന്ദി ചിത്രം ഖേല്‍ ഖേല്‍ മേമും ആണ്. ദോ പത്തി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നെങ്കില്‍ മെയ്യഴകനും ഖേല്‍ ഖേല്‍ മേമും ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയിരുന്നു എന്നതും ശ്രദ്ധേയം. ആ​ഗോള തലത്തില്‍ ഏറ്റവും പ്രേക്ഷകരുള്ള ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് നെറ്റ്ഫ്ലിക്സ്. 

ALSO READ : ലെഹങ്കയിൽ സുന്ദരിയായി ബിന്നി സെബാസ്റ്റ്യൻ, ചിത്രങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!