ഏറ്റവും കൂടുതല്‍ സമര ചരിത്ര കാലം കഴിഞ്ഞ് വന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ഏഴാം ക്ലാസ് തൊട്ട് അതിന്‍റെ ഭാഗമായിട്ടുള്ള ആളാണ് താനെന്നും രഞ്ജിത്ത്.
കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ സമാപന വേദിയിൽ നടന്ന പ്രതിഷേധങ്ങൾ താൻ കാര്യമാക്കുന്നില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്. കേട്ടത് കൂവൽ അല്ലെന്നും അപശബ്ദം മാത്രമാണെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നൻപകൽ നേരത്ത് മയക്കം സിനിമയുടെ പ്രദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ അക്കാദമി പൊലീസിൽ പരാതി നല്‍കിയിട്ടില്ല. വിളിച്ചു വരുത്തിയിട്ടില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തിയറ്ററിൽ ഇങ്ങനെ ഒരു പ്രശ്നം നടക്കുമ്പോള്‍ സ്വഭാവികമായും പൊലീസ് വരും അന്വേഷിക്കും പിരിഞ്ഞ് പോകാനും ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ പിന്നെ പൊലീസിന് അവരുടേതായ രീതിയില്ലേ എന്നും രഞ്ജിത്ത് ചോദിക്കുന്നു
രഞ്ജിത്തിന്റെ വാക്കുകൾ ഇങ്ങനെ
അത് കൂവല്‍ ഒന്നും അല്ല. പാവം കുട്ടികളുടെ ഒരു ശബ്ദം ആയിട്ടെ ഞാൻ അകതിനെ കാണുന്നുള്ളൂ. ഇന്നത്തെ കേരളത്തിൽ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അതുപോലെ അനവധി പേര്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്‍റെ ഒരുപടം തിയറ്റര്‍ റിലീസിന് മുന്‍പ് തിയറ്ററില്‍ കാണുക എന്ന ആവേശം പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടാവും. പക്ഷേ ഒരു സിനിമാ തിയറ്ററില്‍ ആദ്യ പ്രദര്‍ശനത്തിന് നമുക്ക് എങ്ങനെയാണ് എല്ലാവരെയും ഉൾപ്പെടുത്താൻ സാധിക്കുക.
റിസര്‍വ് ചെയ്തവരില്‍ പലര്‍ക്കും സിനിമ കാണാന്‍ സാധിച്ചില്ലെന്ന പരാതിയുമായാണ് അവര്‍ ഞങ്ങളെ സമീപിച്ചത്.
ഞാനും അക്കാദമി സെക്രട്ടറി ആജോയും അവരോട് സംസാരിച്ചു. നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പര്‍ കൃത്യമായി എഴുതി തരൂ, ചിത്രത്തിന്‍റെ അടുത്ത പ്രദര്‍ശനത്തില്‍ നിങ്ങൾക്ക് മുന്‍തൂക്കം നല്‍കാം എന്നും പറഞ്ഞതാണ്. സിനിമ കാണുക എന്ന ആഗ്രഹത്തെ നമ്മള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ വെറുതെ ബഹളം വെയ്ക്കാന്‍ ആണ് വന്നതെങ്കില്‍ ഒന്നും ചെയ്യാനാകില്ല.
നൻപകൽ നേരത്ത് മയക്കം സിനിമയുടെ പ്രദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ അക്കാദമി പൊലീസിൽ പരാതി നല്‍കിയിട്ടില്ല. വിളിച്ചു വരുത്തിയിട്ടില്ല. ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല. തിയറ്ററിൽ ഇങ്ങനെ ഒരു പ്രശ്നം നടക്കുമ്പോള്‍ സ്വഭാവികമായും പൊലീസ് വരും അന്വേഷിക്കും പിരിഞ്ഞ് പോകാനും ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ പിന്നെ പൊലീസിന് അവരുടേതായ രീതിയില്ലേ. നന്‍പകല്‍ നേരത്തിന് മാത്രമാണ് ഇപ്പോള്‍ പ്രശ്നം വന്നത്. നല്ല സിനിമകള്‍ കാണാന്‍ ആളുകള്‍ ഓടിക്കൂടി എത്തുമ്പോൾ ടിക്കറ്റ് കിട്ടിയില്ലെന്ന് വരും.
സര്‍ക്കാരിന്‍റെ കീഴിലുള്ള തിയറ്ററുകൾ കൈരളി, ശ്രീ, നിള. കലാഭവൻ, ടാഗോര്‍ എന്നിവയാണ്. ബാക്കി പ്രൈവറ്റ് തിയറ്ററുകളാണ്. അവര്‍ക്കും അവരുടേതായി പരിമിധികളും പ്രശ്നങ്ങളും ഉണ്ട്. കൃത്യമായി രാവിലെ എഴുന്നേറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് കിട്ടും. അതിന് കഴിയാത്തവരോട് നമുക്ക് എന്താ പറയാന്‍ പറ്റുക. ആപ്പിലൊന്നും യാതൊരു പ്രശ്നവും ഇല്ല. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുഴുന്‍ ടിക്കറ്റ് കിട്ടിയിട്ടുണ്ട്. അവരില്‍ ചിലര്‍ സിനിമ കാണാൻ വരാത്ത സാഹചര്യം വന്നപ്പോള്‍ റിസര്‍വ് ചെയ്യാത്ത ആള്‍ക്കരെ നമ്മള്‍ കയറ്റുന്നുമുണ്ട്. സിനിമ കാണാന്‍ വരുന്നവര്‍ കൃത്യമായി തന്നെ സിനിമ കാണുകയും ചെയ്തു.
ഐഎഫ്എഫ്കെ സമാപന വേദിയിലെ എസ്ഫ്ഐ പരാമർശത്തെ കുറിച്ചും രഞ്ജിത്ത് പ്രതികരിച്ചു. "ഏറ്റവും കൂടുതല്‍ സമര ചരിത്ര കാലം കഴിഞ്ഞ് വന്നിട്ടുള്ള സംഘടനയാണ് എസ്എഫ്ഐ. ഏഴാം ക്ലാസ് തൊട്ട് അതിന്‍റെ ഭാഗമായിട്ടുള്ള ആളാണ് ഞാൻ. അതുകൊണ്ട് അപശബ്ദങ്ങളുടെ മുന്നില്‍ പകച്ച് നില്‍ക്കുകയൊന്നും ഇല്ല. അതാണ് പറഞ്ഞത്. പിള്ളേര് എന്തോ ബഹളം ഉണ്ടാക്കി പോയി. അതില്‍ എനിക്ക് ഒരു പരാതിയും ഇല്ല", എന്ന് രഞ്ജിത്ത് പറയുന്നുണ്ട്.
ഐഎഫ്എഫ്കെ സമാപന വേദിയിൽ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് സംവിധായകൻ
എം മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' നേവൽ സിനിമ ആക്കുന്നതിനെ കുറിച്ചും സംവിധായകൻ പ്രതികരിച്ചു.
ഞാന്‍ അപ്പര്‍ പ്രൈമറിയിൽ പഠിക്കുന്ന കാലത്താണ് മുകുന്ദേട്ടന്‍റെ മയ്യഴിപുഴയുടെ തീരങ്ങളില്‍ ബുക്ക് വരുന്നത്. അന്ന് വായിച്ചിട്ടുണ്ട്. പലതവണകള്‍. ഇതൊരു വലിയ റിസ്ക് ആണ്. അടുത്തിടെ മുകുന്ദേട്ടനെ കണ്ടപ്പോള്‍ ഇക്കാര്യം ചോദിക്കുകയും നോവലിന്റെ അവകാശം രഞ്ജിത്തിന് തന്നിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കാന്‍ മിനിമം ആറ് മാസമെങ്കിലും വേണ്ടി വരുമെന്നും രഞ്ജിത്ത് വ്യക്തമാക്കി.