കഷ്ടപ്പെട്ടു പോയ യൂണിവേഴ്സിനെ കൈപിടിച്ചുയര്‍ത്തിയ ആഗോള ഹിറ്റ്; ഒടുവില്‍ 'സൂപ്പര്‍ ഹീറോ' ചിത്രം ഒടിടിയിലേക്ക്

By Web TeamFirst Published Oct 31, 2024, 11:01 AM IST
Highlights

ഈ വർഷത്തെ ഏറ്റവും വലിയ ഹോളിവുഡ് പണംവാരിപ്പടമായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ഒടിടിയിലേക്ക്

മുംബൈ: ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ഈ വര്‍ഷം ഹോളിവുഡിലെ ഏറ്റവും വലിയ പണം വാരിപ്പടമായിരുന്നു. ഹോളിവുഡ് ചരിത്രത്തില്‍ ആര്‍ റൈറ്റിംഗുമായി വന്ന് ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം എന്ന റെക്കോഡും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ ഈ ചിത്രം നേടിയിരുന്നു. 

മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രമായയിരുന്നു. മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണ നിര്‍വഹിച്ചത്. ഷോന്‍ ലെവി സംവിധാനം ചെയ്ത ചിത്രം സമീപകാലത്തെ തീയറ്റര്‍ ക്ഷമത്തിന് ശേഷം എംസിയുവിന്‍ വന്‍ തിരിച്ചുവരവാണ് സമ്മാനിച്ചത്. 

Latest Videos

മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഇതുവരെ ജൂലൈ 26നാണ് റിലീസായത്. 200 മില്ല്യണ്‍ യുഎസ് ഡോളറായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണ ചിലവ്. ആഗോള ബോക്സോഫീസില്‍ ചിത്രം വാരിയത് 1.337 ബില്ല്യണ്‍ ആയിരുന്നു. ആര്‍ റൈറ്റിംഗുമായി വന്നാണ് ഈ വന്‍ കളക്ഷന്‍ നേടിയത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറാകുയാണ്. 

നവംബർ 12 മുതൽ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ഇന്ത്യയിൽ സ്ട്രീമിംഗ് ആരംഭിക്കും.  "#DeadpoolAndWolverine നവംബർ 12-ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്നു" എന്ന അടിക്കുറിപ്പോടെ മാർവൽ എന്‍റര്‍ടെയ്മെന്‍റിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഒക്ടോബർ 30-ന് പ്രഖ്യാപനം പുറത്തുവന്നിട്ടുണ്ട്. 

ഇന്ത്യയില്‍ മാത്രം 100 കോടിക്ക് മുകളില്‍ കളക്ഷന്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ നേടിയിരുന്നു. പല മാര്‍വല്‍ കഥാപാത്രങ്ങളും വീണ്ടും എത്തിയ സിനിമ വന്‍ അസ്വാദനമാണ് എംസിയു പ്രേമികള്‍ക്ക് സമ്മാനിച്ചത്. 

'തൊട്ടാല്‍ വിവരമറിയും': തന്‍റെ മരണത്തിന് ശേഷം പോലും അയണ്‍ മാനില്‍ തൊട്ട് കളി വേണ്ടെന്ന് റോബർട്ട് ഡൗണി ജൂനിയർ

ജുമാന്‍ജി 3 എത്തുന്നു; പുതിയ ചിത്രത്തിന്‍റെ റിലീസ് അപ്ഡേറ്റ്

click me!