സാമൂഹ്യ മാധ്യമത്തില്‍ സണ്ണി വെയ്‍നിനൊപ്പമുള്ള ഫോട്ടോകള്‍ അധികമൊന്നും ഇടാത്തതിലും പ്രതികരിച്ച് രഞ്‍ജിനി കുഞ്ചു.
നര്‍ത്തകി എന്ന നിലയില്‍ കലാലോകത്ത് അറിയപ്പെടുന്ന രഞ്‍ജിനി കുഞ്ചു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ രഞ്‍ജിനി റീല്‍ വീഡിയോകളുമായി എത്താറുണ്ട്. സണ്ണി വെയ്‍നിന്റെ ഭാര്യയെന്ന നിലയിലാണ് സിനിമാ ആരാധകര്‍ക്കും പരിചിതയാണ് രഞ്‍ജിനി കുഞ്ചു. തന്റെ ഐഡന്റിയില്‍ കലാ ലോകത്ത് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന് രഞ്ജിനി കുഞ്ചു വ്യക്തമാക്കുന്നു.
സണ്ണി വെയ്‍നിന്റെ ഭാര്യയെന്നതിനപ്പുറം തന്നെ ഒരു ഡാൻസര്‍ എന്ന നിലയില്‍ തിരിച്ചറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്ന് രഞ്ജിനി പറഞ്ഞത് സൈന സൗത്ത് പ്ലസിന്റെ അവതാരകൻ ചൂണ്ടിക്കാണ്ടിയപ്പോള്‍ ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. താരങ്ങളുടെ ഭാര്യമാരെയും ഭര്‍ത്താക്കാൻമാരെയുമൊക്കെ പങ്കാളികള്‍ക്കൊപ്പം വേദികളില്‍ കാണാറുണ്ടെങ്കിലും രഞ്‍ജിനിയും സണ്ണി വെയ്‍നും മിക്കപ്പോഴും ഒറ്റയ്‍ക്കാണ് വരാറുള്ളതെന്നും സാമൂഹ്യ മാധ്യമങ്ങളിലും പെര്‍ഫോമൻസിന്റെ വീഡിയോകള്‍ മാത്രമാണ് കാണാറുള്ളത് എന്നും അവതാരകൻ പറഞ്ഞു. ഒരു പ്രധാന ഘടകം തിരക്കാണെന്ന് പറഞ്ഞ രഞ്‍ജിനി കുഞ്ചു ഐഡന്റിറ്റിയുടെ പ്രാധാന്യവും എടുത്തുപറഞ്ഞു. പിന്നീട് നിലപാട് വിശദമാക്കുകയും ചെയ്‍തു.
undefined
ഒരുമിച്ചെത്താതിന്റെ പ്രധാന ഘടകം തിരക്കാണെന്ന് പറയുന്നു രഞ്‍ജിനി കുഞ്ചു. ഞങ്ങള്‍ രണ്ടാളും ഓടി നടന്ന ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. നേരത്തെ സൂചിപ്പിച്ച ടാഗ്‍ലൈൻ തന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അതാണ് അങ്ങനെയൊരു എക്‍പോഷര്‍ കൊടുക്കാത്തത്. വിശേഷ അവസരങ്ങളിലൊക്കെ ഞാൻ ഇടാറുണ്ട്. പരമാവധി ഞാൻ ഒഴിവാക്കുന്നതിന്റെ പ്രധാന കാരണം നേരത്തെ സൂചിപ്പിച്ചതു പോലെ കറങ്ങിത്തിരിച്ച് ആ ടാഗ്‍ലൈനിലാണ് വരുക. സിനിമയാണ് എന്നതിനാലാകും അതിന് കാരണം. ഞാൻ നേരിട്ടും അല്ലാതെയും ഇഷ്‍ടം പോലെ തുടക്കത്തില്‍ അത്തരം കമന്റുകള്‍ കേട്ടിട്ടുണ്ട്. ഒന്നരവര്‍ഷമായിട്ട് അങ്ങനെ സംഭവം കേള്‍ക്കുന്നത് കുറവാണ് എന്ന് തോന്നുന്നു. ഞാൻ ഇങ്ങനെ കുറച്ചൊന്നു തടയുന്നതുകൊണ്ടാകാം, ബോധപൂര്‍വവും തിരക്കും ആയതിനാലാണ് അത്.
എല്ലാവരും കഠിനാദ്ധ്വാനം ചെയ്യുന്ന ആള്‍ക്കാരാണ്. ഡി ഫോര്‍ ഡാൻസും കല്യാണവും കഴിഞ്ഞപ്പോല്‍ ഇന്നയാളുടെ വൈഫ് ആണ് എന്ന് ഹൈപ്പ് വന്നു. എന്റെ മാതാപിതാക്കള്‍ ആകാശവാണി ആര്‍ടിസ്റ്റുകളാണ്. അമ്മ ടി എച്ച് ലളിത വയലനിസ്റ്റ് എന്ന നിലയിലാണ്. ഒരിക്കലും എൻ ഹരിയുടെ ഭാര്യയായിട്ടല്ല അറിയിപ്പെടുന്നത്, തിരിച്ചും അങ്ങനെ അല്ല. എന്റെ അച്ഛനും അമ്മയും അവരവരുടെ വ്യക്തിത്വമുള്ളവരാണ്. അതു കണ്ടിട്ടാണ് ഞാൻ വളര്‍ന്നതാണ്. എന്റ എഡന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. ആളും വലിയ പിന്തുണ നല്‍കാറുണ്ടെന്നും തന്റെ ഐഡന്റിറ്റി സൂക്ഷിക്കണമെന്നാണ് നിര്‍ദ്ദേശിക്കാറുള്ളത് എന്നും രഞ്‍ജിനി കുഞ്ചു അഭിമുഖത്തില്‍ വ്യക്തമാക്കി.
Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല ഒന്നാമൻ, മലയാള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക